കൊച്ചി: പറവൂര്‍ തത്തമ്പള്ളിയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂട്ടിയിട്ടിരുന്ന ഗോഡൗണില്‍ വന്‍ തീപ്പിടിത്തം. ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു. ആളപായമില്ല. ഗോഡൗണില്‍ വെല്‍ഡിങ് ജോലികള്‍ പുരോഗമിക്കുന്നതിനിടെ രാവിലെ 11.30 ഓടെയാണ് തീപ്പിടിത്തമുണ്ടായത്.

ജനവാസ കേന്ദ്രത്തിന് തൊട്ടടുത്താണ് ഗോഡൗണ്‍. പ്രദേശത്ത് പുകയും രൂക്ഷ ഗന്ധവും വ്യാപിച്ചതോടെ സമീപത്തെ വീടുകളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു. അഗ്‌നിശമന സേനയുടെ ആറ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് സമീപത്തെ വീടുകളിലേക്ക് തീ പടരുന്നത് തടഞ്ഞത്.