കാസര്‍കോട് അമ്പലത്തറയില്‍ കുടുംബത്തിലെ മൂന്നുപേര്‍ ആസിഡ് കഴിച്ച് മരിച്ചു. അമ്പലത്തറ പറക്കളായി സ്വദേശി ഗോപി, ഭാര്യ ഇന്ദിര മകന്‍ രജേഷ് എന്നിവരാണ് മരിച്ചത്. മറ്റൊരു മകന്‍ രാകേഷിന്റെ ഗുരുതരമാണ്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം നാട്ടുക്കാര്‍ അറിഞ്ഞത്.
ആശുപത്രിയിലേക്ക് പോകുന്നവഴിയില്‍ വച്ച്തന്നെ മൂന്നു പേര്‍ മരിച്ചിരുന്നു. കുടുംബത്തിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുവെന്നും ഇതാവാം ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ സൂചന.