Connect with us

News

നീക്കം ചെയ്ത് മണിക്കൂറുകള്‍ക്കകം പേടിഎം ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ തിരിച്ചെത്തി

പ്ലേ സ്റ്റോറിലേക്കുള്ള തിരിച്ചുവരവ് ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് പേടിഎം അറിയിച്ചിരിക്കുന്നത്

Published

on

നീക്കം ചെയ്ത് മണിക്കൂറുകള്‍ക്കൂള്ളില്‍ പേടിഎമ്മിന്റെ ആന്‍ഡ്രോയ്ഡ് ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ തിരിച്ചെത്തി. ചൂതാട്ടവുമായി ബന്ധപ്പെട്ട ഗൂഗിളിന്റെ നിബന്ധനകള്‍ ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് പ്ലേ സ്റ്റോറില്‍ നിന്ന് പേടിഎമ്മിനെ പുറത്താക്കിയത്. പ്ലേ സ്റ്റോറിലേക്കുള്ള തിരിച്ചുവരവ് ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് പേടിഎം അറിയിച്ചിരിക്കുന്നത്. ‘അപേഡേറ്റ്: ആന്‍ഡ് വിആര്‍ ബാക്ക് ‘ എന്നായിരുന്നു പേടിഎമ്മിന്റെ ട്വീറ്റ്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനു മുന്നോടിയായി പേടിഎം ഫസ്റ്റ് ഗെയിംസ് എന്ന പേരില്‍ ഫാന്റസി ക്രിക്കറ്റ് ആരംഭിച്ചതിനു പിന്നാലെയായിരുന്നു ഗൂഗിളിന്റെ പുറത്താക്കല്‍ നടപടി. ഗൂഗിളിന്റെ നടപടിക്ക് പിന്നാലെ തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ പേടിഎം വിശദീകരണവുമായി എത്തിയിരുന്നു. താത്കാലിമായി പേടിഎം ഗൂഗിള്‍ പേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്. ഞങ്ങള്‍ ഉടന്‍ തിരികെ വരും. എല്ലാവരുടെയും പണം സുരക്ഷിതമാണ്. പതിവു പോലെ നിങ്ങള്‍ക്ക് ആപ്പ് ഉപയോഗിക്കാമെന്നായിരുന്നു പേടിഎമ്മിന്റെ വിശദീകരണം.

 

india

ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; സൈനികന് വീരമൃത്യു

Published

on

ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു. രണ്ട് ഭീകരെ വധിച്ചു. സന്ദീപ് പണ്ടുറങ് എന്ന സൈനികനാണ് ഏറ്റുമുട്ടലില്‍ പരുക്കേറ്റ് ചികിത്സക്കിടെ വീരമൃത്യു വരിച്ചത്.

സിംഗ്‌പോരയിലെ ഛത്രൂ മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പ്രദേശത്ത് സുരക്ഷസേനയുടെ തിരച്ചില്‍ തുടരുന്നു. മേഖലയില്‍ നാല് ഭീകരവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അര്‍ധരാത്രിയോടെ തിരച്ചില്‍ ആരംഭിച്ചത്. രാവിലെ 6.30ഓടെ ഭീകരര്‍ സുരക്ഷ സേനക്ക് നേരെ വെടിയുതിര്‍ത്തതോടെ ആണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.

ജയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയിലെ, സൈഫുള്ള, ഫര്‍മാന്‍, ആദില്‍, ബാഷ എന്നീ ഭീകരര്‍ക്ക് വേണ്ടി കഴിഞ്ഞ ദിവസം പ്രദേശത്ത് പോസ്റ്ററുകള്‍ പതിച്ചിരുന്നു. കൊല്ലപ്പെട്ടത് സെയ്ഫുള്ള ഗ്യാങ്ങില്‍ ഉള്‍പ്പെട്ട ഭീകരവാദികള്‍ എന്നാണ് സൂചന. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം പ്രാദേശിക ഭീകരര്‍ക്കെതിരായ നടപടിയുടെ ഭാഗമായി കഴിഞ്ഞ എട്ട് ദിവസത്തിനിടെ മൂന്ന് ഏറ്റുമുട്ടലുകളിലായി എട്ട് ഭീകരവാദികളെ സുരക്ഷാസേന വധിച്ചു.

Continue Reading

kerala

ഇ ഡി ഉദ്യോ​ഗസ്ഥന് എതിരായ വിജിലൻസ് കേസ്; അറസ്റ്റിലായ മൂന്ന് പേർക്ക് ജാമ്യം

Published

on

കൊച്ചി: ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ കൈക്കൂലി കേസിൽ അറസ്റ്റിലായ മൂന്ന് പേർക്ക് ജാമ്യം. മൂവാറ്റുപുഴ വിജിലൻസ് കോടതിയെയാണ് ജാമ്യം അനുവദിച്ചത്. പ്രതികളെ കസ്റ്റഡിയിൽ വേണമെന്നുള്ള അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി തള്ളി. പ്രതികൾ ഒരാഴ്ച വിജിലൻസിന് മുമ്പിൽ ഹാജരാകണമെന്ന് കോടതി നിർദേശം നൽകി.

കൊല്ലത്തെ കശുവണ്ടി വ്യവസായിയുടെ പേരിലുളള കേസ് ഒഴിവാക്കാന്‍ രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് പ്രതികൾക്കെതിരെ വിജിലൻസ് കേസെടുത്തത്. ഇ ഡി കൊച്ചി യൂണിറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍കുമാറാണ് കേസിലെ ഒന്നാം പ്രതി.

സംഭവത്തിൽ പരാതിക്കാരനെതിരായ ഇഡി കേസിന്റെ ഫയൽ ആവശ്യപ്പെട്ട് ഇഡിക്ക്‌ വിജിലൻസ് കത്ത് നൽകി. വിജിലൻസ് കേസിന്റെ എഫ്ഐആർ ഇഡിയും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതികളിൽ നിന്നും പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങൾ ഫോർമാറ്റ് ചെയ്ത അവസ്ഥയിലാണുള്ളത്. ഇതിന്‍റെ ശാസ്ത്രീയ പരിശോധനകള്‍ നടത്തുമെന്നും വിജിലന്‍സ് ഇന്നലെ അറിയിച്ചിരുന്നു.

Continue Reading

kerala

കാസര്‍കോട് മാണിക്കോത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരു കുട്ടിയുടെ നില ഗുരുതരം

Published

on

കാസർകോട്∙ കാഞ്ഞങ്ങാട്  മാണിക്കോത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരു കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ്.

ഇവരുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല. വൈകിട്ട് 4.15 ഓടെയായിരുന്നു സംഭവം. കൂടുതൽ കുട്ടികൾ കുളത്തിൽ കുളിക്കാനിറങ്ങിയിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ കുളത്തിൽ തിരച്ചിൽ തുടരുകയാണ്.

Continue Reading

Trending