മുബൈ: രാജ്യം നോട്ടു ക്ഷാമത്തില്‍ പൊറുതിമുട്ടുമ്പള്‍ ഇലക്ടേരോണിക് മണിക്ക് ശുഭകാലം. നോട്ട് നിരോധനത്തിന്റെ ഇടയില്‍ ഓഹരി വില്‍പനക്ക് വെച്ച പേ ്ടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മക്ക് കമ്പനിയിലെ ഒരു ശതമാനം ഓഹരി വിറ്റ് ലഭിച്ചത് 325 കോടി രൂപ.

ഓണ്‍ലൈന്‍ മൊബൈല്‍ പണമിടപാട് പ്ലാറ്റ്‌ഫോമായ പേ ടിഎം നടത്തുന്ന വണ്‍ 97 കമ്യൂണിക്കേഷന്‍സ് എന്ന കമ്പനിയിയാണ്. കമ്പനില്‍ ശര്‍മയ്ക്കുള്ള 20% ഓഹരിയില്‍ നിന്നും ഒരു ശതമാനം ഓഹരിയാണ് അദ്ദേഹം വിറ്റത്.

കമ്പനിയുടെ 40 ശതമാനത്തിലേറെ ഓഹരി ചൈനയിലെ ആലിബാബ ഗ്രൂപ്പിനാണ്. വേറെയും ആഗോള നിക്ഷേപക സ്ഥാപനങ്ങള്‍ക്ക് ഓഹരിയുണ്ട്. ബാങ്ക് ആരംഭിക്കുന്നതോടെ പേ ടിഎം വോലറ്റ് പ്രവര്‍ത്തനം ബാങ്കിന്റേതാകും.

പേ ടിഎം ആരംഭിക്കാനൊരുങ്ങുന്ന പേയ്‌മെന്റ്‌സ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഈ തുക ഉപയോഗിക്കുമെന്ന് ശര്‍മ പറഞ്ഞു.