Connect with us

kerala

പയ്യന്നൂര്‍ രക്തസാക്ഷി ഫണ്ട് വെട്ടിപ്പ്: വിശദീകരണങ്ങളിലും അടങ്ങാതെ അണികള്‍

രക്തസാക്ഷി കുടുംബ സഹായ നിധിയുള്‍പ്പെടെ ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട നടപടികള്‍ക്കിടയിലും ധനനഷ്ടമുണ്ടായില്ലെന്ന വിശദീകരണങ്ങളിലും അണികളുടെ രോഷമടക്കാനാകുന്നില്ല.

Published

on

കണ്ണൂര്‍: രക്തസാക്ഷി കുടുംബ സഹായ നിധിയുള്‍പ്പെടെ ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട നടപടികള്‍ക്കിടയിലും ധനനഷ്ടമുണ്ടായില്ലെന്ന വിശദീകരണങ്ങളിലും അണികളുടെ രോഷമടക്കാനാകുന്നില്ല. അനുരഞ്ജനങ്ങളിലും വഴങ്ങാത്ത വി കുഞ്ഞികൃഷ്ണന്റെ നിലപാടില്‍ സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയ പയ്യന്നൂര്‍ കുരുക്കഴിക്കാനാകാതെ നേതൃത്വം വിയര്‍ക്കുന്നു. പാളുന്നത് ആരോപണ വിധേയരെ പിണക്കാതെ പരാതിക്കാരനെ അനുനയിപ്പിച്ച് പാര്‍ട്ടിയുടെ വരുതിയിലാക്കാനുള്ള തന്ത്രം.

പയ്യന്നൂരില്‍ സിപിഎമ്മിലെ ഫണ്ട് വെട്ടിപ്പ് വിവാദവും നടപടികളുമാണ് അണികളോട് വിശദീകരിക്കാനാകാത്ത വിധം നേതൃത്വത്തെ കുരുക്കിലാക്കുന്നത്. ആരോപണ വിധേയര്‍ക്കെതിരെ മൃദുസമീപനമെന്നോളം ധനനഷ്ടമുണ്ടായില്ലെന്ന ആവര്‍ത്തനങ്ങള്‍ കൊണ്ടും അണികളെ വിശ്വാസത്തിലെടുക്കാനാവാത്ത വിധം പരുങ്ങുകയാണ് നേതൃത്വം. ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ച മുന്‍ ഏരിയാ സെക്രട്ടറി കുഞ്ഞികൃഷ്ണനെ അനുനയിപ്പിക്കാനുള്ള നേതൃതല നീക്കങ്ങളെല്ലാം പൊളിഞ്ഞതോടെ കടുത്ത പ്രതിസന്ധിയിലാണ് പാര്‍ട്ടി. ആരോപണ വിധേയനായ ടിഐ മധുസൂദനന്‍ എംഎല്‍എക്കെതിരെ കടുത്ത നടപടി സ്വീകരിക്കേണ്ടി വന്നാല്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ വലിയ പ്രതിസന്ധി രൂപപ്പെടുമെന്ന ഭയവും സിപിഎമ്മിനെ പിന്തുടരുന്നുണ്ട്.

ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട കൂടുതല്‍ കണക്കുകള്‍ കുഞ്ഞികൃഷ്ണന്‍ പുറത്ത് വിട്ടേക്കാമെന്ന പരിഭ്രാന്തിയാണ് അനുനയ നീക്കങ്ങള്‍ക്ക് പിന്നില്‍. സിപിഎം മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജനും നിലവിലെ സെക്രട്ടറി എംവി ജയരാജന്‍ ഉള്‍പ്പെടെ നടത്തിയ ചര്‍ച്ചയിലും കുഞ്ഞികൃഷ്ണന്‍ തീരുമാനം മാറ്റാന്‍ കൂട്ടാക്കാതെ പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ചെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. കുഞ്ഞികൃഷ്ണന്റെ നിലപാട് മാറ്റുന്നതിലുള്‍പ്പെടെ ഫണ്ട് വിവാദ വിഷയത്തില്‍ കഴിഞ്ഞ ദിവസം ബ്രാഞ്ച് ഓഫീസ് ഉദ്ഘാടനത്തിനെത്തിയ പിബി അംഗം എ വിജയരാഘവനും ഇടപെട്ടതായാണ് സൂചന. അതേസമയം കണക്കുകളില്‍ കൃത്യത വരുത്താനെന്നോളം ഇന്ന് ഏരിയാ കമ്മിറ്റിയും നാളെ മുതല്‍ ബ്രാഞ്ച് യോഗങ്ങളും വിളിച്ചിട്ടുണ്ട്. ആരോപണ വിധേയര്‍ക്കെതിരെ മൃദുസമീപനവും പരാതിക്കാരനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയ നടപടികള്‍ക്ക് പിന്നാലെ കണക്ക് ശരിയാക്കാനെന്നോളമാണ് യോഗങ്ങള്‍ വിളിക്കുന്നത്. ഓഡിറ്റ് ചെയ്ത കണക്കുകള്‍ അവതരിപ്പിക്കണമെന്ന ആവശ്യം ശക്തമായതോടെ ഏരിയാ, ബ്രാഞ്ച് തലങ്ങളില്‍ യോഗം വിളിക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നുവെന്നാണ് ഇത് സംബന്ധിച്ച് ലഭിക്കുന്ന വിവരം.

ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട കൃത്യമായ കണക്കുകളും അതിന് ബലം നല്‍കുന്ന ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും കുഞ്ഞികൃഷ്ണന്‍ നേരത്തെ നേതൃത്വത്തിന് സമര്‍പ്പിച്ചിരുന്നു. ഇതില്‍ ആരോപണ വിധേയരുടെ പങ്കാളിത്തം സാധൂകരിക്കും വിധം കണക്കുകള്‍ അവതരിപ്പിക്കാനാണ് നീക്കം. കഴിഞ്ഞ ഏരിയാ കമ്മിറ്റി യോഗത്തില്‍ കുഞ്ഞികൃഷ്ണന്‍ അവതരിപ്പിച്ച കണക്കുകള്‍ മാറ്റിവെച്ച് പുതിയ കണക്കുകളുണ്ടാക്കി അവതരിപ്പിക്കാനുള്ള നീക്കവും സജീവമാണ്. ജില്ലാ കമ്മിറ്റി മുന്‍കൈയെടുത്താണ് പുതിയ കണക്കുകള്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ കണക്കില്‍ മാറ്റം വരുത്തി അവതരിപ്പിക്കാനുള്ള നീക്കം കടുത്ത പ്രതിഷേധങ്ങള്‍ക്കും പൊട്ടിത്തെറിയിലേക്കും വഴിമാറുമെന്നാണ് സൂചന.

india

കേരളത്തിലെ ക്രൈസ്തവ ഭവനങ്ങളിൽ കേക്കുമായെത്തുന്ന സംഘ്പരിവാർ മറ്റിടങ്ങളിൽ ക്രൂരമായി വേട്ടയാടുന്നു: വി.ഡി സതീശൻ

ഛത്തീസ്ഗഡിൽ കളളക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകളെ ഉടൻ മോചിപ്പിക്കണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു

Published

on

തിരുവനന്തപുരം: ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കളാണ് സംഘ്പരിവാർ. അവർ കേരളത്തിൽ പള്ളിമേടകളിലും ക്രൈസ്തവ ഭവനങ്ങളിലും കേക്കുമായെത്തും. അതേസമയം മറ്റിടങ്ങളിൽ ക്രൈസ്തവരുടെ എല്ലാ ആഘോഷങ്ങളും തടസപ്പെടുത്തും. ക്രൂരമായി ആക്രമിക്കും. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഛത്തീസ്ഗഡിൽ കണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപി ഭരിക്കുന്ന ഛത്തിസ്ഗഡിൽ മലയാളികളായ രണ്ട് കന്യാസ്ത്രീകളാണ് ക്രൂരമായ പോലീസ് വേട്ടയാടലിന് ഇരയായത്. കന്യാസ്ത്രീകൾക്കെതിരെ ആൾക്കൂട്ട വിചാരണ നടന്നു. പിന്നീട് കള്ളക്കേസെടുത്തു. ഭീഷണി കണക്കിലെടുത്ത് ഒരു മുൻകരുതലെന്ന നിലയിൽ പൊതുവിടങ്ങളിൽ സഭാ വസ്ത്രം ഉപേക്ഷിച്ച് സാധാരണ വേഷം ധരിക്കാൻ മുതിർന്ന വൈദികർ കന്യാസ്ത്രീകൾക്ക് അനൗദ്യോഗിക നിർദേശം നൽകിയെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. എത്രത്തോളം ഭീതിജനകമായ അന്തരീക്ഷമാണിത്?

മതത്തിന്റേയോ ജാതിയുടേയോ പേരിലുള്ള വേട്ട അംഗീകരിക്കാനാകില്ല. വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന സംഘ്പരിവാറിന് കുഴലൂതുകയല്ല ഛത്തീസ്ഗഡ് സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റേയും ജോലി. ഭരണഘടന നൽകുന്ന അവകാശങ്ങൾ എല്ലാവർക്കുമുള്ളതാണ്. അത് ബിജെപിയുടെയോ ആർഎസ്എസിന്റെയോ ഔദാര്യമല്ല. ഛത്തീസ്ഗഡിൽ കളളക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകളെ ഉടൻ മോചിപ്പിക്കണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.

Continue Reading

crime

കൊല്ലത്ത് വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ച 25കാരന്‍ അറസ്റ്റില്‍

വനിതാ ദന്ത ഡോക്ടറുടെ വായിൽ തുണി തിരുകിയ ശേഷം ഇയാൾ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു

Published

on

കൊല്ലം: പത്തനാപുരത്ത് ക്ലിനിക്കില്‍ കയറി വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയില്‍. പത്തനാപുരം കാരംമൂട് സ്വദേശി സല്‍ദാൻ(25) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് 6.45-നായിരുന്നു സംഭവം.

വനിതാ ദന്ത ഡോക്ടറുടെ വായിൽ തുണി തിരുകിയ ശേഷം ഇയാൾ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഡോക്ടർ ഇയാളിൽ നിന്ന് ഓടി രക്ഷപ്പെടുകയും നാട്ടുകാരെ വിളിച്ച് കൂട്ടുകയുമായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടിയതിനെ തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കേസില്‍ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.

Continue Reading

kerala

തോട്ടിൽ നിന്ന് കുളിച്ചു കയറുന്നതിനിടെ താഴ്ന്നുകിടന്ന വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റു; മലപ്പുറത്ത് 18കാരന് ദാരുണാന്ത്യം

ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം

Published

on

സംസ്ഥാനത്ത് വീണ്ടും ഷോക്കേറ്റ് മരണം. മലപ്പുറം വേങ്ങരയിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് 18കാരൻ മരിച്ചു. കണ്ണമംഗലം അച്ചനമ്പലം സ്വദേശി പുള്ളാട്ട് അബ്ദുൽ വദൂത്താണ് മരിച്ചത്. വേങ്ങര വെട്ടുതോട് തോട്ടിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം.

കുളിച്ചു കയറുന്നതിനിടെ താഴ്ന്നുകിടന്നിരുന്ന വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Continue Reading

Trending