വിദ്വേഷപ്രസംഗ കേസില്‍ പി സി ജോര്‍ജ്ജിന് വീണ്ടും നോട്ടീസ്. നാളെ രാവിലെ 11 മണിയോടെ ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് നിര്‍ദേശം.തൃക്കാക്കരയില്‍ നാളെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ഇറങ്ങാന്‍ പിസി ജോര്‍ജ് തയ്യാറെടുക്കുന്നതിനിടെയാണ് പോലീസിന്റെ കുരുക്ക് വീഴുന്നത്.

തൃക്കാക്കരയില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന് മറുപടി നല്‍കുമെന്ന് പിസി ജോര്‍ജ് ഇന്നലെ ജാമ്യം ലഭിച്ച മുറ പറഞ്ഞിരുന്നു. നാളെ പോലീസിന് മുന്‍പില്‍ ഹാജരാകേണ്ടി വരുന്നതിനാല്‍ നാളെ തൃക്കാക്കരയില്‍ പ്രചരണത്തിന് എത്താന്‍ സാധിച്ചേക്കില്ല.

അന്വേഷണ ഉദ്യോഗസ്ഥര്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും ഹാജരാകണമെന്ന് അടക്കമുള്ള ഉപാധികളോടെയാണ് ഹൈക്കോടതി പിസി ജോര്‍ജ്ജിന് ജാമ്യം അനുവദിച്ചിരുന്നത്. കഴിഞ്ഞദിവസമാണ് വിദ്വേഷപ്രസംഗം കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിഞ്ഞ പിസി ജോര്‍ജ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും ഉപാധികളോടെ ജാമ്യത്തിലിറങ്ങിയത്.