Connect with us

kerala

ചാനല്‍ ചര്‍ച്ചയിലെ മുസ്‌ലിം വിദ്വേഷ പരാമര്‍ശക്കേസില്‍ പി.സി ജോര്‍ജിന് മുന്‍കൂര്‍ജാമ്യമില്ല

നേരത്തെ കോട്ടയം സെഷൻസ് കോടതി മുൻകൂർജാമ്യ ഹരജി തള്ളിയിരുന്നു

Published

on

കൊച്ചി: മുസ്‍ലിംകൾക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി നേതാവ് പി.സി. ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ ​ഹൈകോടതിയും തള്ളി. ജസ്​റ്റിസ്​ പി.വി. കുഞ്ഞികൃഷ്ണനാണ് ഹരജി തള്ളിയത്. നേരത്തെ കോട്ടയം സെഷൻസ് കോടതി മുൻകൂർജാമ്യ ഹരജി തള്ളിയിരുന്നു. ഇതേത്തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്.

ജാമ്യവ്യവസ്ഥകൾ നിരന്തരം ലംഘിക്കുന്നുവെന്നും ഇത്​ ഏറെ ഗൗരവമുള്ള വിഷയമാണെന്നും കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവേ ഹൈകോടതി ചൂണ്ടിക്കാട്ടിയിരുന്നു. പ്രകോപനമുണ്ടായപ്പോഴാണ്​​ അധി​ക്ഷേപ പ്രയോഗം നടത്തിയതെന്ന വാദം ഹൈകോടതിയും മജിസ്​ട്രേറ്റ്​ കോടതികളും നൽകിയ ഉത്തരവുകൾ തുടർച്ചയായി ലംഘിക്കുന്നതിന്​ ന്യായീകരണമല്ല. സമാന കേസിൽ മുമ്പ് ജാമ്യം അനുവദിച്ചപ്പോൾ, പ്രസ്താവനകളിൽ ജാഗ്രത വേണമെന്ന് ഹൈകോടതി ഓർമിപ്പിച്ചിരുന്നതാണ്. എന്നാൽ, അതടക്കം ഉത്തരവുകൾ നിരന്തരം ലംഘിക്കുകയാണെന്ന് ജസ്​റ്റിസ്​ പി.വി. കുഞ്ഞികൃഷ്ണൻ വാക്കാൽ പറഞ്ഞു.

ചാനൽ ചർച്ചയിൽ മുസ്​ലിംവിരുദ്ധ പ്രസ്താവനകൾ നടത്തിയതിനെതിരെ രജിസ്റ്റർ ചെയ്ത കേസിൽ ജോർജ് നൽകിയ മുൻകൂർജാമ്യ ഹരജിയിലാണ്​ കോടതിയുടെ വാക്കാൽ നിരീക്ഷണം. ജോർജിന്‍റെ പരാമർശത്തിനെതിരെ മുസ്​ലിം യൂത്ത് ലീഗ് നൽകിയ പരാതിയിൽ ഈരാറ്റുപേട്ട പൊലീസാണ്​ കേസെടുത്തത്​.

മുസ്​ലിം ലീഗ് പ്രതിനിധി പ്രകോപിപ്പിച്ചതിനെത്തുടർന്ന് മറുപടി നൽകിയപ്പോൾ സംഭവിച്ച നാക്കുപിഴയാണിതെന്നും ബോധപൂർവമല്ലെന്നുമാണ് ഹരജിക്കാരന്‍റെ വാദം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നു; ആദ്യ രണ്ടാഴ്ച്ച പ്രത്യേക പിരീയഡുകള്‍

ലഹരിക്കെതിരായ ബോധവത്കരണവും നിയബോധവും ഉറപ്പാക്കാനുള്ള പ്രത്യേക പിരീയഡ് ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി

Published

on

വേനലവധിക്ക് ശേഷം സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നു. ജൂണ്‍ രണ്ടിനാവും ഇത്തവണ സ്‌കൂള്‍ തുറക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. രണ്ട് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ ആദ്യ രണ്ടാഴ്ച ലഹരിക്കെതിരായ ബോധവത്കരണവും നിയബോധവും ഉറപ്പാക്കാനുള്ള പ്രത്യേക പിരീയഡ് ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

സ്‌കൂള്‍ തുറന്ന് ആദ്യ രണ്ടാഴ്ച രണ്ടാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവര്‍ക്ക്‌ന ടൈം ടേബിളില്‍ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം നടപ്പിലാക്കാനുള്ള മാര്‍ഗ നിര്‍ദേശം ഉള്‍പ്പെടുത്താന്‍ തീരുമാനമായി. ജൂണ്‍ മൂന്നിന് ആരംഭിച്ച് ജൂണ്‍ 13 വരെ സര്‍ക്കുലര്‍ അനുസരിച്ച് ക്ലാസുകള്‍ നടത്തണമെന്നാണ് നിര്‍ദേശം. ഇതിനായി ദിവസവും ഒരു മണിക്കൂര്‍ മാറ്റി വെയ്ക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. നിയമബോധം, ശുചിത്വം, പൊതുബോധം, ലഹരിക്കെതിരെബോധവത്കരണം, സൈബര്‍ അവബോധം, പൊതുനിരത്തിലെ നിയമങ്ങള്‍ തുടങ്ങിയവയാണ് മാര്‍ഗനിര്‍ദേശത്തിലടങ്ങുന്നത്. ഏത് ദിവസം ഏത് ക്ലാസുകള്‍ നടത്തണമെന്ന് അറിയിച്ചുള്ള വിവരങ്ങളും പുറത്തു വിട്ടിട്ടുണ്ട്.

Continue Reading

kerala

കോന്നി കുളത്തുമണ്ണില്‍ കാട്ടാന ചരിഞ്ഞ സംഭവം; പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം

കൈത തോട്ടത്തിന്റെ കരാറുകാരും തൊടുപുഴ സ്വദേശികളുമായ ജയ്‌മോന്‍, കെ മാത്യു, ബൈജു ജോബ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്

Published

on

കോന്നി കുളത്തുമണ്ണില്‍ കാട്ടാന ചരിഞ്ഞ സംഭവത്തില്‍ വനം വകുപ്പ് കേസെടുത്ത പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം. പത്തനംതിട്ട പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. വൈദ്യുത ഷോക്കേറ്റ് കാട്ടാന ചൊരിഞ്ഞ കൈത തോട്ടത്തിന്റെ കരാറുകാരും തൊടുപുഴ സ്വദേശികളുമായ ജയ്‌മോന്‍, കെ മാത്യു, ബൈജു ജോബ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്

കൈതക്കൃഷിക്കായി ഭൂമി പാട്ടത്തിനെടുത്തവര്‍ സ്ഥാപിച്ചിരുന്ന വേലിയില്‍ കൂടുതല്‍ വൈദ്യുതി കടത്തിവിട്ടതാണ് ആന ഷോക്കേറ്റ് വീഴാന്‍ കാരണമെന്നാണ് വനം വകുപ്പിന്റെ നിഗമനം. ഭൂമി കരാറിനടുത്ത ആളെയും സഹായിയേയും വനം വകുപ്പ് പ്രതി ചേര്‍ത്തിരുന്നു. എന്നാല്‍ നിയമവിരുദ്ധമായാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തതെന്ന് ആരോപിച്ച് കെ യു ജനീഷ് കുമാര്‍ എംഎല്‍എ രംഗത്തെത്തിയിരുന്നത് വലിയ വാര്‍ത്തയായിരുന്നു.

Continue Reading

kerala

കൂരിയാട് ദേശീയപാത തകര്‍ന്ന സംഭവം; പരിശോധന നടത്തി മൂന്നംഗ വിദഗ്ധ സംഘം

ദേശീയപാത അതോറിറ്റിക്ക് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും

Published

on

കൂരിയാട് ദേശീയപാത തകര്‍ന്ന സ്ഥലത്ത് പരിശോധന നടത്തി മൂന്നംഗ വിദഗ്ധ സംഘം. ദേശീയപാത നിര്‍മാണത്തില്‍ പിഴവ് സംഭവിച്ചു എന്ന നാട്ടുകാരുടെ പരാതി നിലനില്‍ക്കെയാണ് പരിശോധന. ദേശീയപാത അതോറിറ്റിക്ക് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും

പ്രദേശത്ത് ദേശീയപാതയുടെ നിര്‍മാണ പ്രവര്‍ത്തനം കൂരിയാട്ടെ ഭൂപ്രകൃതിക്ക് അനുയോജ്യമായല്ല നടന്നതെന്ന് നാട്ടുകാര്‍ നിരന്തരം പരാതി ഉന്നയിച്ചിരുന്നു. ഇതാണ് അപകടത്തിന് കാരണമായതെന്ന് ഇവര്‍ പറയുന്നു . ഇതിനിടെയാണ് അപകടത്തെ കുറിച്ച് പഠിക്കാന്‍ ദേശീയപാത അതോറിറ്റി നിയോഗിച്ച മൂന്നംഗ സംഘം സ്ഥലത്ത് പരിശോധന നടത്തിയത് .

പരിശോധന പൂര്‍ത്തിയാക്കിയതായും അടുത്ത ദിവസം റിപ്പോര്‍ട്ട് ദേശീയപാത അതോറിറ്റിക്ക് സമര്‍പ്പിക്കുമെന്നും വിദഗ്ദ സംഘം മാധ്യമങ്ങളോട് പ്രതികരിച്ചു. സ്ഥലത്ത് നിലവിലെ നിര്‍മിതിക്ക് പകരം മേല്‍പ്പാലം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം . സ്ഥലം സന്ദര്‍ശിച്ച സംഘം നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടി.

Continue Reading

Trending