തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ പ്രതികരണവുമായി പി.സി.ജോര്‍ജ്ജ് എം.എല്‍.എ. ആക്രമണത്തിന് പിന്നില്‍ മലയാളത്തിലെ ഒരു പ്രമുഖ നടന് പങ്കുണ്ടെന്ന് പി.സി.ജോര്‍ജ്ജ് പറഞ്ഞു. തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു ജോര്‍ജ്ജ്.

ആക്രമിച്ചതിന് പിന്നില്‍ ക്വട്ടേഷന്‍ സംഘമാണെന്ന് നടി പറഞ്ഞിരുന്നു. അതുകൊണ്ട് നടിയേയും ചോദ്യം ചെയ്യണമെന്നും പി.സി കൂട്ടിച്ചേര്‍ത്തു. നേരത്തെ മഞ്ജുവാര്യറും സംഭവത്തിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയാണെന്ന് പറഞ്ഞിരുന്നു.സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിടുമ്പോഴും കേസിലെ മുഖ്യപ്രതിയായ സുനിയെ പിടികിട്ടിയിട്ടില്ല.