kerala
കലാകാരന്മാരുടെ പ്രയാസം പരിഗണിക്കണം, ഓണാഘോഷത്തിനുള്ള നിയന്ത്രണം നീക്കണമെന്ന് പി.സി വിഷ്ണുനാഥ് എംഎൽഎ
ആഡംബരവും ധൂർത്തും ഒഴിവാക്കി ഇത്തവണത്തെ ഓണാഘോഷം സംഘടിപ്പിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വയനാട് ഉരുൾപൊട്ടല്‍ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ഓണാഘോഷങ്ങൾ നിയന്ത്രിക്കാനുള്ള സർക്കാർ തീരുമാനം ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതത്തെ കൂടി ബാധിക്കുമെന്നും അവരുടെ പ്രയാസം കണക്കിലെടുത്ത് ഓണാഘോഷ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നും പി.സി. വിഷ്ണുനാഥ് എംഎൽഎ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. ആഡംബരവും ധൂർത്തും ഒഴിവാക്കി ഇത്തവണത്തെ ഓണാഘോഷം സംഘടിപ്പിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം തുടങ്ങിയ പ്രദേശങ്ങൾ അടങ്ങുന്ന വയനാട്ടിലെ ആയിരക്കണക്കിന് മനുഷ്യരെയും അവരുടെ ആവാസ വ്യവസ്ഥയെയും ബാധിച്ച മഹാ ദുരന്തം ചരിത്രത്തിൽ സമാനതകൾ ഇല്ലാത്തതാണ്. ദുരന്തത്തിൽ അവിടുത്തെ ജനങ്ങളോടും പ്രദേശങ്ങളോടും മലയാളികൾ എന്ന നിലയിൽ എല്ലാവരും ചേർന്നു നിൽക്കുകയാണ്. ദുരന്തബാധിതരുടെ ജീവിതം വീണ്ടെടുക്കാൻ ആവശ്യമായ കർമ്മപരിപാടികൾ ഒരുമിച്ച് ആവിഷ്കരിക്കുമ്പോൾ തന്നെ, ആ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ഓണാഘോഷങ്ങൾ നിയന്ത്രിക്കാനുള്ള സർക്കാർ തീരുമാനം ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതത്തെ കൂടി ബാധിക്കുമെന്ന് പി.സി. വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി.
നാടകപ്രവർത്തകർ, സ്റ്റേജ് കലാ പ്രവർത്തകർ, ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിലെ തൊഴിലാളികൾ, ചെറുകിട കച്ചവടക്കാർ, ചെറുകിട കാർഷിക മേഖല ഇങ്ങനെ നിരവധി പേർ ഓണം, ക്രിസ്തുമസ് പോലെയുള്ള ആഘോഷ സീസണുകളെ ആശ്രയിച്ച് ആ വർഷം ജീവിക്കാൻ ആവശ്യമായ വരുമാനം കണ്ടെത്തുന്നവരാണ്. അവർക്ക് മറ്റു മാസങ്ങളിലെ വരുമാനം കൊണ്ട് ഈ ഘട്ടത്തിലുണ്ടാവുന്ന വരുമാന നഷ്ടം നികത്താൻ സാധിക്കില്ല. ആഘോഷങ്ങൾ ഒഴിവാക്കുമ്പോൾ ഓണം വിപണികളെ അത് ബാധിക്കും.
അങ്ങനെയുള്ള ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതം ദുരിതപൂർണമാവാൻ കാരണമാവുകയും ചെയ്യും. 2018-ൽ മഹാപ്രളയം ഉണ്ടായതിന്‍റെയും 2019-ൽ വടക്കൻ കേരളത്തിലുണ്ടായ പ്രളയത്തിന്‍റെയും 2020, 21 കാലയളവിൽ കൊവിഡ് മഹാമാരിയുടെയും പശ്ചാത്തലത്തിൽ കലാപ്രവർത്തകരും ചെറുകിട കച്ചവടക്കാരും ഉൾപ്പടെയുള്ളവരുടെ ജീവിതം നിലയിൽ സ്തംഭിച്ചു പോയിരുന്നു.
തങ്ങൾക്കാവും വിധം വയനാടിനൊപ്പം നിൽക്കാൻ അവരെ സംബന്ധിച്ചും ഈ സീസണിലെ വരുമാനം ആവശ്യമാണ്. ഈ സാഹചര്യങ്ങൾ പരിഗണിച്ച് വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ആഡംബരങ്ങൾ ഒഴിവാക്കിക്കൊണ്ട് ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് പി.സി. വിഷ്ണുനാഥ് കത്തിൽ ആവശ്യപ്പെട്ടു
kerala
പത്തനംതിട്ടയില്‍ പുഞ്ചക്കണ്ടത്തില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് മരിച്ചു
നാല്ലിക്കല്‍ സ്വദേശി മിഥുന്‍, കിടങ്ങന്നൂര്‍ സ്വദേശി രാഹുല്‍ എന്നിവരാണ് മരിച്ചത്.

പത്തനംതിട്ട നെല്ലിക്കലില്‍ പമ്പയാറിനോട് ചേര്‍ന്ന പുഞ്ചക്കണ്ടത്തില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് മരിച്ചു. നാല്ലിക്കല്‍ സ്വദേശി മിഥുന്‍, കിടങ്ങന്നൂര്‍ സ്വദേശി രാഹുല്‍ എന്നിവരാണ് മരിച്ചത്.
ഇവരുടെ സുഹൃത്തായ ഒരാള്‍ കൂടി അപകടത്തില്‍പ്പെട്ടതായാണ് വിവരം. തിരുവല്ല സ്വദേശി ദേവ് ശങ്കറിനെ കണ്ടെത്താന്‍ അഗ്‌നിരക്ഷാ സേന തിരച്ചില്‍ നടത്തുകയാണ്. വള്ളത്തില്‍ മീന്‍ പിടിക്കാന്‍ പോയപ്പോഴായിരുന്നു അപകടം.
kerala
ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവം; അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും
ജയില്‍ ഡിജിപിയുടെ നിലപാടിന് അനുസരിച്ചായിരിക്കും തുടര്‍നടപടികള്‍.

ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും. ജയില്‍ ഡിഐജി വി. ജയകുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ട് ആണ് ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായക്ക് ഇന്ന സമര്‍പ്പിക്കുക. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകാനാണ് സാധ്യത. ജയില്‍ ഡിജിപിയുടെ നിലപാടിന് അനുസരിച്ചായിരിക്കും തുടര്‍നടപടികള്‍.
ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തെക്കുറിച്ച് സെന്‍ട്രല്‍ ജയിലിലെ മറ്റു തടവുകാര്‍ക്ക് നേരത്തെ അറിയാമായിരുന്നു എന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ തടവുകാരെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. ഗോവിന്ദച്ചാമിയെ പാര്‍പ്പിച്ചിരുന്ന പത്താം നമ്പര്‍ ബ്ലോക്കിലുള്ള തടവുകാരുടെ മൊഴിയാണ് രേഖപ്പെടുത്തുക.

തൃശൂര്‍ കുന്നംകുളത്ത് സി പി എം ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ചുറ്റിക കൊണ്ടുള്ള ആക്രമണത്തില്‍ ഒരു ബിജെപി പ്രവര്‍ത്തകന് പരിക്കേറ്റു. 2 സിപിഎം പ്രവര്‍ത്തകര്‍ക്കം പരിക്കേറ്റിരുന്നു.
ചെമ്മണ്ണൂരിലാണ് സംഘര്‍ഷമുണ്ടായത്. സ്ഥലത്തെ ബിജെപി പ്രവര്‍ത്തകരുടെ സംഘശക്തി ക്ലബ്ബില്‍ വച്ചായിരുന്നു സംഘര്‍ഷം. ചീരംകുളങ്ങര പൂരത്തിന് ഉണ്ടായ സംഘര്‍ഷത്തിന്റെ ബാക്കിയാണ് ഇന്നലെ നടന്നത്.
-
kerala2 days ago
താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്‍
-
kerala3 days ago
ഗോവിന്ദച്ചാമി ജയില്‍ ചാടി; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഗുരുതര സുരക്ഷാ വീഴ്ച
-
india3 days ago
വാഗമണ്‍ റോഡില്‍ വിനോദ സഞ്ചാരി കാല്‍വഴുതി കൊക്കയില്‍ വീണ് മരിച്ചു
-
kerala3 days ago
ഒരാളുടെ സഹായമില്ലാതെ ജയില്‍ ചാടാന്‍ ഗോവിന്ദച്ചാമിക്ക് കഴിയില്ല; പ്രതിക്ക് വധശിക്ഷ നല്‍കണം; സൗമ്യയുടെ അമ്മ
-
india3 days ago
ലീഗ് സംഘം ആസാമിൽ: കുടിയിറക്കപ്പെട്ടവരെ കണ്ടു; നിയമപോരാട്ടം നടത്തുമെന്ന് നേതാക്കൾ
-
News3 days ago
പലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ഫ്രാന്‍സ്
-
News3 days ago
ദോഹയിലെ ഗസ്സ വെടിനിര്‍ത്തല്‍ ചര്‍ച്ച; പിന്മാറി ഇസ്രാഈലും യുഎസും
-
kerala2 days ago
ക്യൂ ആര് കോഡ് വഴി 69 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; ദിയാ കൃഷ്ണയുടെ ജീവനക്കാർക്ക് മുന്‍കൂര്‍ ജാമ്യമില്ല