ന്യൂഡല്‍ഹി: കോവിഡ് ലക്ഷണമുള്ളവര്‍ക്ക് റാപിഡ് ടെസ്റ്റ് പോരെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം. കോവിഡ് ലക്ഷണമുള്ളവര്‍ക്ക് പിസിആര്‍ പരിശോധന നിര്‍ബന്ധമാണെന്ന് കേന്ദ്രം നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ആന്റിജന്‍ പരിശോധനഫലം നെഗറ്റീവായാലും പിസിആര്‍ പരിശോധന നടത്തണമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇതുസംബന്ധിച്ച് കേന്ദ്രം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കത്ത് നല്‍കി.