കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ഒരുപാട് പേര് മരണപ്പെട്ടെന്നും ഇതിനെ കുറിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. 900 പേരാണ് ഇന്ത്യയില്‍ വാക്‌സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് മരണപ്പെട്ടതെന്നും ഇതിനുമേല്‍ അന്വേഷണവും പഠനവും വേണമെന്നും ഹര്‍ജിക്കാരന്‍ കോടതിയില്‍ ആവശ്യം ഉന്നയിച്ചു. കേസ് ഫയലില്‍ സ്വീകരിച്ച കോടതി രണ്ട് ആഴ്ച്ചക്ക് ശേഷം കേസ് പരിഗണിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.