ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍ വില കൂട്ടി. ഡീസലിന് കുറച്ചു. പെട്രോളിന് ലിറ്ററിന് 13 പൈസയാണ് കൂട്ടിയത്. ഡീസലിന് ലിറ്ററിന് 12 പൈസയാണ് എണ്ണക്കമ്പനികള്‍ കുറച്ചത്. പുതുക്കിയ നിരക്ക് ഇന്ന് അര്‍ധ രാത്രിമുതല്‍ നിലവില്‍ വരും. സംസ്ഥാന നികുതിക്ക് പുറമെയാണ് നിരക്ക്. സംസ്ഥാന നികുതി കൂടി കൂടുമ്പോള്‍ വിലയില്‍ നേരിയ തോതില്‍ മാറ്റം സംഭവിക്കും. നവംബര്‍ 15നാണ് അവസാനമായി പെട്രോള്‍ ഡിസല്‍ വിലയില്‍ മാറ്റം വരുത്തിയത്.