ഡല്‍ഹിയില്‍ പെട്രോളിന്റെ വാറ്റ് നികുതി കുറച്ചു. 8 രൂപയാണ് നിലവില്‍ കുറച്ചത്. 19.40% മൂല്യവര്‍ദ്ധിത നികുതി കുറച്ചത് മൂലമാണ് 8 രൂപയുടെ കുറവുണ്ടായിട്ടുള്ളത്.

നിലവിലെ കണക്ക് പ്രകാരം ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 103.97 രൂപയും ഡീസലിന് 86.67 രൂപയുമാണ്. റെക്കോര്‍ഡ് വര്‍ദ്ധനവില്‍ എത്തിയ പെട്രോള്‍-ഡീസല്‍ വിലയില്‍ നവംബര്‍ 4നാണ് കേന്ദ്ര സര്‍ക്കാര്‍ ഇളവ് നല്‍കിയത്.