തിരുവനന്തപുരം: സംസ്ഥാത്ത് പെട്രോള്‍,ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു പെട്രോള്‍ ലിറ്ററിന് 35പൈസയും ഡീസലിന് 37പൈസയുമാണ് കൂട്ടിയത്. ഇതോടെ ഡീസലിന് പിന്നാലെ പെട്രോള്‍വിലയും സര്‍വ്വകാല റെക്കോര്‍ഡിലെത്തി. കൊച്ചിയില്‍ ഒരുലിറ്റര്‍ പെട്രോള്‍ ലഭിക്കാന്‍ 86രൂപ 32 പൈസ നല്‍കണം.

2018 ഒക്ടോബറിലെ 85രൂപ 99 പൈസയെന്ന റെക്കോര്‍ഡാണ് മറികടന്നത്.ഡീസലിന് ഇന്ന് കൂടിയത് 37പൈസയാണ്. ഇതോടെ  കൊച്ചിയില്‍ഡീസല്‍വില 80രൂപ 51പൈസയായി. തിരുവനന്തപുരത്ത് 82.14 രൂപയാണ്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വിലകുറഞ്ഞെങ്കിലും എണ്ണകമ്പനികള്‍ വിലവര്‍ധിപ്പിക്കുന്നത് തുടരുകയാണ്. ഈമാസം മാത്രം ഏഴ്തവണയാണ് ഇന്ധനവിലവര്‍ധിപ്പിച്ചത്.