കോഴിക്കോട് ന്മ മലയാള മനോരമ സീനിയര്‍ ഫൊട്ടോഗ്രഫര്‍ സജീഷ് ശങ്കറിനു നേരെയുണ്ടായ അതിക്രമവും ക്യാമറയിലെ ചിത്രങ്ങള്‍ മായ്ക്കുകയും ചെയ്ത സംഭവത്തില്‍ പത്രഫൊട്ടോഗ്രഫര്‍മാരുടെ കൂട്ടായ്മയായ കാലിക്കറ്റ് ഫോട്ടോ ജേണലിസ്റ്റ് ഫോറം പ്രതിഷേധിച്ചു.

പത്രഫൊട്ടോഗ്രഫര്‍മാര്‍ക്ക് നേരെയുള്ള ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് യോഗം ആവശ്യപ്പെട്ടു. കോര്‍പറേഷന്‍ ഓഫിസിനുള്ളില്‍ നടന്ന ഈ സംഭവം അതീവ ഗൗരവമേറിയതാണെന്നു യോഗം വിലയിരുത്തി. കെ.കെ.സന്തോഷ്, ഇ.ഗോകുല്‍, നിധീഷ് കൃഷ്ണന്‍, രമേശ് കോട്ടൂളി, എം.ടി.വിധുരാജ് എന്നിവര്‍ പ്രസംഗിച്ചു