ഭോപാല്‍: മലയാളി സംഘടനകള്‍ സംഘടിപ്പിച്ച പരിപാടിക്കായി മധ്യപ്രദേശിലെ ഭോപാലിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ പൊലീസ് തടഞ്ഞു. സുരക്ഷാ കാരണവും
ആര്‍.എസ്.എസുകാരുടെ പ്രതിഷേധം ഉണ്ടാവുമെന്നും ചൂണ്ടിക്കാണിച്ചാണ് പിണറായിയെ പൊലീസ് തടഞ്ഞത്. തുടര്‍ന്ന് പരിപാടിയില്‍ പങ്കെടുക്കാതെ പിണറായി മടങ്ങി. കൈരളി പീപ്പിള്‍ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

വൈകുന്നേരം അഞ്ചരക്ക് ബി.എസ്.എസ് ഗ്രൗണ്ടിലായിരുന്നു സ്വീകരണ പരിപാടി നിശ്ചയിച്ചിരുന്നത്. ഹോട്ടല്‍ മുറിയില്‍ നിന്ന് ഗ്രൗണ്ടിലേക്ക് പുറപ്പെട്ട പിണറായി വിജയനെ എസ്.പിയുടെ നിര്‍ദ്ദേശം ചൂണ്ടിക്കാട്ടിയാണ് തടഞ്ഞത്. തുടര്‍ന്ന് പിണറായി പരിപാടിയില്‍ പങ്കെടുക്കാതെ മടങ്ങുകയായിരു്ന്നു.

ഭോപാലില്‍ നിന്ന് പിണറായി ഇന്ന് രാത്രിയോടെ മടങ്ങും. യുണൈറ്റഡ് മലയാളി അസോസിയേഷന്‍,ഭോപാല്‍ മലയാളി അസോസിയേഷന്‍, സൗത്ത് ഭോപാല്‍ മലയാളി സമാജം എന്നിവരാണ് പരിപാടി സംഘടിപ്പിച്ചത്.