കണ്ണൂര്‍: കണ്ണൂര്‍ പിണറായിയിലെ പടന്നക്കരയില്‍ മാതാപിതാക്കളെയും മകളെയും കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സൗമ്യയുടെ ഭര്‍ത്താവ് പൊലീസിന്റെ പിടിയില്‍. സൗമ്യയെ ഉപേക്ഷിച്ച് 2012ല്‍ നാടുവിട്ട കൊല്ലം സ്വദേശി കിഷോറനെയാണ് അന്വേഷണ സംഘം കൊടുങ്ങല്ലൂരില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. ഇയാളെ തലശ്ശേരിയിലെത്തിച്ച് ചോദ്യം ചെയ്യും.

ഇളയമകള്‍ ഒന്നര വയസ്സുകാരി കീര്‍ത്തന മരിക്കുമ്പോള്‍ കിഷോര്‍ സൗമ്യക്കൊപ്പമുണ്ടായിരുന്നു. ഈ കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ടും സൗമ്യയുടെ പൂര്‍വകാല ജീവിതത്തെക്കുറിച്ചും ചോദിച്ചറിയുന്നതിനാണ് കിഷോറിനെ കസ്റ്റഡിയിലെടുത്തത്.

പിതാവ് കുഞ്ഞിക്കണ്ണന്‍, മാതാവ് കമല, മൂത്തമകള്‍ ഐശ്വര്യ എന്നിവരെ എലിവിഷം നല്‍കി കൊലപ്പെടുത്ത്ിയ കേസിലാണ് സൗമ്യയെ പൊലീസ് അറസ്റ്റു ചെയ്തത്. നാലു മാസത്തിനിടെയാണ് മൂവരും മരിച്ചത്.
അതേസമയം, കൂട്ടക്കൊലയില്‍ തന്റെ കാമുകന്മാര്‍ക്കുള്‍പ്പെടെ മറ്റാര്‍ക്കും പങ്കില്ലെന്നാണ് ചോദ്യം ചെയ്യലില്‍ സൗമ്യ ആവര്‍ത്തിച്ച് വ്യക്തമാക്കിയത്.