തിരുവനന്തപുരം: ആഴ്ച്ചയില്‍ അഞ്ചുദിവസം മന്ത്രിമാര്‍ തലസ്ഥാനത്ത് തുടരണമെന്ന മുഖ്യമന്ത്രിയുടെ താക്കീതിനോട് പ്രതികരിച്ച് മന്ത്രിമാര്‍. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തോട് മന്ത്രിമാര്‍ അസൗകര്യം അറിയിച്ചു.

ആഴ്ച്ചയില്‍ അഞ്ചുദിവസം മന്ത്രിമാര്‍ തലസ്ഥാനത്ത് തുടരണമെന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന് മന്ത്രിമാര്‍ പറഞ്ഞു. വകുപ്പ് പരിപാടികള്‍ തലസംസ്ഥാനത്ത് മാത്രമായി ചുരുക്കാനാകില്ല. മണ്ഡലത്തിലെ ചുമതലകളടക്കം രണ്ടുദിവസം മതിയാകില്ലെന്നത് പൊതുവികാരം കൂടിയാണെന്നും മന്ത്രിമാര്‍ അറിയിച്ചു.

അതേസമയം, മന്ത്രിമാരുടെ വാദങ്ങള്‍ മുഖ്യമന്ത്രി അംഗീകരിച്ചില്ല. മന്ത്രിമാര്‍ പരിപാടികളില്‍ പങ്കെടുക്കാന്‍ മുന്‍കൂര്‍ അനുമതി വേണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിക്കുകയായിരുന്നു.