Connect with us

kerala

പിണറായിയുടെ പി.ആർ ഏജൻസി മോദിക്കും ബി.ജെ.പിക്കും സേവനം ചെയ്യുന്നവർ? ആരാണ് പ്രതിഫലം നൽകുന്നത്‌? -വി.ടി. ബൽറാം

തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്ന രാജീവ് ചന്ദ്രശേഖറുമായി കെയ്സെൻ ഏജൻസിക്ക് ബന്ധമുണ്ടോ എന്നും ബൽറാം ചോദിക്കുന്നു.

Published

on

‘ദ ഹിന്ദു’ ദിനപത്രവുമായി മുഖ്യമ​​ന്ത്രി പിണറായി വിജയന്റെ വിവാദ അഭിമുഖത്തിന് വേദിയൊരുക്കിയ കെയ്സെൻ എന്ന പി.ആർ ഏജൻസി മോദിയുടേയും ബിജെപിയുടേയുമൊക്കെ പി.ആർ വർക്ക് ചെയ്യുന്നവരാണെന്ന സംശയം പങ്കുവെച്ച് കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. അവരുടെ ഫേസ്ബുക്ക്‌ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത മോദിയുടെയും കേന്ദ്ര സർക്കാറിന്റെയും നിരവധി പരസ്യങ്ങളുടെ സ്ക്രീൻ ഷോട്ടുകൾ നൽകിയാണ് അദ്ദേഹത്തിന്റെ ചോദ്യം. തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്ന രാജീവ് ചന്ദ്രശേഖറുമായി കെയ്സെൻ ഏജൻസിക്ക് ബന്ധമുണ്ടോ എന്നും ബൽറാം ചോദിക്കുന്നു.

പിണറായിയുടെ പി.ആർ ഏജൻസി മോദിക്കും ബി.ജെ.പിക്കും സേവനം ചെയ്യുന്നവർ? ആരാണ് പ്രതിഫലം നൽകുന്നത്‌? -വി.ടി. ബൽറാം

‘ഏതായാലും ഇവർക്കുള്ള പ്രതിഫലം എത്രയാണ്‌? ആരാണ്‌ അത്‌ നൽകുന്നത്‌? സിപിഎമ്മിന്റെ പോളിറ്റ്‌ ബ്യൂറോ അംഗം എന്ന നിലയിൽ പാർട്ടിയാണോ പിണറായി വിജയന്റെ ഈ പി.ആർ വർക്കുകൾക്കുള്ള പ്രതിഫലം നൽകുന്നത്‌? അതോ മുഖ്യമന്ത്രി എന്ന നിലയിൽ സർക്കാരിന്റെ പിആർഡി വകുപ്പ്‌ ഖജനാവിലെ പണമെടുത്ത്‌ നൽകുകയാണോ? ഇതിനു മുൻപ്‌ ഈ ഏജൻസി വേറേതെങ്കിലും പിആർ പ്രവർത്തനം മുഖ്യമന്ത്രിക്ക്‌ വേണ്ടി ചെയ്തിട്ടുണ്ടോ? അതിന്‌ പ്രതിഫലം നൽകിയിട്ടുണ്ടോ?

മുഖ്യമന്ത്രിക്ക്‌ ഒരു പ്രസ്‌ സെക്രട്ടറി ഉണ്ട്‌. ഒരു ലക്ഷത്തിലേറെ രൂപ മാസശമ്പളമുണ്ടാവും. ഇതിന്‌ പുറമേ ഒരു മീഡിയ സെക്രട്ടറിയും ഉണ്ട്‌. ഒന്നര ലക്ഷത്തോളമാണ്‌ ശമ്പളമെന്ന് തോന്നുന്നു. ഇവരുടെ ജോലികൾ തമ്മിൽ വലിയ വ്യത്യാസമുണ്ടോ എന്നറിയില്ല. ഇതിന്‌ പുറമേ നേരത്തെ ഒരു മീഡിയ ഉപദേഷ്ടാവും കൂടി ഉണ്ടായിരുന്നു. പുള്ളി ഇപ്പോ രാജ്യസഭാംഗമാണ്. ഡൽഹിയിലെത്തിയാൽ മുഖ്യമന്ത്രിയുടെ പിആർ വർക്കുകൾ ഇദ്ദേഹത്തിന്റെ കൂടി മുൻകയ്യിലാണ്‌ പതിവ്‌. ഇതിനെല്ലാം പുറമേ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യാൻ പത്തു പതിനഞ്ചാളുകൾ വേറെയുമുണ്ട്. ഇവർക്കുള്ള ശമ്പളമായും ലക്ഷങ്ങൾ ഖജനാവിൽ നിന്ന് ചോരുന്നുണ്ട്‌.

ഇവരൊക്കെ ഉണ്ടായിട്ടും ഒരു പത്രത്തിന്‌ ഇന്റർവ്യൂ നൽകുമ്പോൾ മുഖ്യമന്ത്രിയുടെ ഇടവും വലവും ഇരിക്കാൻ പുറത്തുള്ള പിആർ ഏജൻസി ഏർപ്പെടുത്തിക്കൊടുക്കുന്ന ആളുകൾ വേണമത്രെ! മുഖ്യമന്ത്രിയുടെ പേരിൽ ഇന്റർവ്യൂവിൽ അടിച്ചുവരുന്നത്‌ ഇവർ പറയിപ്പിച്ചതും പിന്നീട്‌ കൂട്ടിച്ചേർത്തതുമായ വാക്കുകളാണത്രേ!!’ -വി.ടി. ബൽറാം ചൂണ്ടിക്കാട്ടി.

ഫേസ്ബുക് പോസ്റ്റി​ന്റെ പൂർണരൂപം:

ഈ കെയ്സെൻ എന്ന ഏജൻസി ഫുൾ മോദിയുടേയും ബിജെപിയുടേയുമൊക്കെ PR വർക്ക് ചെയ്യുന്നവരാണ് എന്നാണല്ലോ അവരുടെ ഫേസ്ബുക്ക്‌ അക്കൗണ്ട്‌ ഒക്കെ കാണുമ്പോൾ തോന്നുന്നത്! തിരുവനന്തപുരത്തെ BJP സ്ഥാനാർത്ഥിയായിരുന്ന രാജീവ് ചന്ദ്രശേഖറുമായി ഇവർക്ക് ബന്ധമുണ്ടെന്നും കേൾക്കുന്നു. ഈ ഘട്ടത്തിൽ അതൊരാരോപണമായി ഉന്നയിക്കാനുള്ള തെളിവ്‌ എന്റെ കയ്യിൽ കിട്ടിയിട്ടില്ലാത്തതുകൊണ്ട്‌ അത്‌ നമ്മുടെ മാധ്യമ സുഹൃത്തുക്കളുടെ അന്വേഷണാത്മകതക്ക് വിട്ടുനൽകുന്നു.

ഏതായാലും ഇവർക്കുള്ള പ്രതിഫലം എത്രയാണ്‌? ആരാണ്‌ അത്‌ നൽകുന്നത്‌? സിപിഎമ്മിന്റെ പോളിറ്റ്‌ ബ്യൂറോ അംഗം എന്ന നിലയിൽ പാർട്ടിയാണോ പിണറായി വിജയന്റെ ഈ പിആർ വർക്കുകൾക്കുള്ള പ്രതിഫലം നൽകുന്നത്‌? അതോ മുഖ്യമന്ത്രി എന്ന നിലയിൽ സർക്കാരിന്റെ പിആർഡി വകുപ്പ്‌ ഖജനാവിലെ പണമെടുത്ത്‌ നൽകുകയാണോ?

ഇതിനു മുൻപ്‌ ഈ ഏജൻസി വേറേതെങ്കിലും പിആർ പ്രവർത്തനം മുഖ്യമന്ത്രിക്ക്‌ വേണ്ടി ചെയ്തിട്ടുണ്ടോ? അതിന്‌ പ്രതിഫലം നൽകിയിട്ടുണ്ടോ?

മുഖ്യമന്ത്രിക്ക്‌ ഒരു പ്രസ്‌ സെക്രട്ടറി ഉണ്ട്‌. ഒരു ലക്ഷത്തിലേറെ രൂപ മാസശമ്പളമുണ്ടാവും. ഇതിന്‌ പുറമേ ഒരു മീഡിയ സെക്രട്ടറിയും ഉണ്ട്‌. ഒന്നര ലക്ഷത്തോളമാണ്‌ ശമ്പളമെന്ന് തോന്നുന്നു. ഇവരുടെ ജോലികൾ തമ്മിൽ വലിയ വ്യത്യാസമുണ്ടോ എന്നറിയില്ല. ഇതിന്‌ പുറമേ നേരത്തെ ഒരു മീഡിയ ഉപദേഷ്ടാവും കൂടി ഉണ്ടായിരുന്നു. പുള്ളി ഇപ്പോ രാജ്യസഭാംഗമാണ്. ഡൽഹിയിലെത്തിയാൽ മുഖ്യമന്ത്രിയുടെ പിആർ വർക്കുകൾ ഇദ്ദേഹത്തിന്റെ കൂടി മുൻകയ്യിലാണ്‌ പതിവ്‌. ഇതിനെല്ലാം പുറമേ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യാൻ പത്തു പതിനഞ്ചാളുകൾ വേറെയുമുണ്ട്. ഇവർക്കുള്ള ശമ്പളമായും ലക്ഷങ്ങൾ ഖജനാവിൽ നിന്ന് ചോരുന്നുണ്ട്‌.

ഇവരൊക്കെ ഉണ്ടായിട്ടും ഒരു പത്രത്തിന്‌ ഇന്റർവ്യൂ നൽകുമ്പോൾ മുഖ്യമന്ത്രിയുടെ ഇടവും വലവും ഇരിക്കാൻ പുറത്തുള്ള പിആർ ഏജൻസി ഏർപ്പെടുത്തിക്കൊടുക്കുന്ന ആളുകൾ വേണമത്രെ! മുഖ്യമന്ത്രിയുടെ പേരിൽ ഇന്റർവ്യൂവിൽ അടിച്ചുവരുന്നത്‌ ഇവർ പറയിപ്പിച്ചതും പിന്നീട്‌ കൂട്ടിച്ചേർത്തതുമായ വാക്കുകളാണത്രേ!!

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

രാഷ്ട്രീയപ്രവര്‍ത്തകരെ ജയിലില്‍ പോയി കാണുന്നത് സ്വാഭാവികം; പി. ജയരാജന്റെ ജയില്‍ സന്ദര്‍ശനം ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

പെരിയ കൊലക്കേസ് പ്രതികളെ ജയരാജന്‍ ജയിലില്‍ സന്ദര്‍ശിച്ചതിനെയാണ് മുഖ്യമന്ത്രി ന്യായീകരിച്ചത്.

Published

on

സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്റെ വിവാദ ജയില്‍ സന്ദര്‍ശനം ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ പ്രവര്‍ത്തകര്‍ ജയിലില്‍ കിടക്കുമ്പോള്‍ നേതാക്കള്‍ കാണുന്നത് സ്വാഭാവികമാണെന്നും സംഭവം ഗൗരവത്തോടെ കാണുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പെരിയ കൊലക്കേസ് പ്രതികളെ ജയരാജന്‍ ജയിലില്‍ സന്ദര്‍ശിച്ചതിനെയാണ് മുഖ്യമന്ത്രി ന്യായീകരിച്ചത്.

രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടാകാന്‍ പാടില്ല എന്നതാണ് സര്‍ക്കാറിന്റെ നിലപാട്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ദൃഡനിശ്ചയത്തോടെയുള്ള നിലപാടാണ് ഇതിന് വേണ്ടത്. എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇതില്‍ സഹകരിക്കുന്നുണ്ട്. രാഷ്ട്രീയ കൊലപാതക കേസുകളില്‍ നീതിയുക്തവും സുതാര്യവുമായ അന്വേഷണം നടത്തും.

ഉത്തരവാദികള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി മറുപടിയില്‍ വ്യക്തമാക്കി. പ്രതിപക്ഷ എം.എല്‍.എമാരായ റോജി എം.ജോണ്‍, മാത്യു കുഴല്‍നാടന്‍, ടി.സിദ്ദിഖ് എന്നിവര്‍ ഉന്നയിച്ച ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രി രേഖാമൂലം മറുപടി നല്‍കിയത്.

പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനേയും കൃപേഷിനേയും വെട്ടിക്കൊന്ന കേസില്‍ ഉദുമ മുന്‍ എം.എല്‍.എ കുഞ്ഞിരാമന്‍ അടക്കമുളള പ്രതികളെ സി.ബി.ഐ കോടതി ശിക്ഷിച്ചിരുന്നു.

ഇവരെയാണ് പി. ജയരാജന്‍ അടക്കമുളള സി.പി.എം നേതാക്കള്‍ സന്ദര്‍ശിച്ചത്. പിന്നീട് പാര്‍ട്ടി നേതാക്കളായ പ്രതികള്‍ ജാമ്യം നേടി ജയിലില്‍നിന്ന് പുറത്തിറങ്ങിയപ്പോഴും സ്വീകരിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ എത്തിയിരുന്നു.

Continue Reading

kerala

പിണറായിയെ പാര്‍ട്ടിക്കാര്‍ പാടി പുകഴ്ത്തുന്നു, മന്ത്രിമാര്‍ കോര്‍പ്പറേറ്റുകളെ വാഴ്ത്തുന്നു, കുടിവെള്ളമല്ല പ്രധാന പ്രശ്‌നം മദ്യം: എന്‍ കെ പ്രേമചന്ദ്രന്‍

മുഖ്യമന്ത്രിയെ പാർട്ടിക്കാർ പാടി പുകഴ്ത്തുന്നു. മന്ത്രിമാർ കോർപ്പറേറ്റുകളെ വാഴ്ത്തുന്നുവെന്നും എൻ കെ പ്രേമചന്ദ്രൻ എം പി വ്യക്തമാക്കി.

Published

on

ബ്രൂവറി കമ്പിനിയുടെ വാഴ്ത്തുപാട്ടുകാരനായി എക്സൈസ് മന്ത്രി മാറിയെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി. കുടിവെള്ളമല്ല പ്രധാന പ്രശ്നം മദ്യം മാത്രമായി മാറി. ബിനോയ് വിശ്വം പരിസ്ഥിതി സംരക്ഷണത്തിനായി പോരാടിയ വ്യക്തി. അതിനാൽ ബിനോയ് വിശ്വം ഇക്കാര്യം എന്ത് നിലപാട് സ്വീകരിക്കുന്നുവെന്ന് അറിയാൽ താൽപര്യം ഉണ്ട്.

ബ്രുവറി, പാലക്കാട് വേണ്ടെന്ന് പറയാൻ കഴിയാത്ത കെണിയിൽ ബിനോയ് വിശ്വം ചെന്നുപ്പെട്ടു. ആദ്യം എതിർക്കുകയും പിന്നീട് മയപ്പെടുത്തുകയും ചെയ്യുന്നതാണ് സി പി ഐ രീതി. സി പി ഐ എമ്മിൻ്റെ അമിത താൽപര്യം നിർഭാഗ്യകരം. മുഖ്യമന്ത്രിയെ പാർട്ടിക്കാർ പാടി പുകഴ്ത്തുന്നു. മന്ത്രിമാർ കോർപ്പറേറ്റുകളെ വാഴ്ത്തുന്നുവെന്നും എൻ കെ പ്രേമചന്ദ്രൻ എം പി വ്യക്തമാക്കി.

Continue Reading

kerala

പ്രഭാതസവാരിക്കിറങ്ങിയ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു

ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളതായി പൊലീസ് അറിയിച്ചു.

Published

on

അലനല്ലൂരില്‍ പ്രഭാതസവാരിക്കിറങ്ങിയ ഡോക്ടറെ വഴിയരികിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ കുഴഞ്ഞുവീണുമരിച്ച നിലയില്‍ കണ്ടെത്തി. അലനല്ലൂര്‍ ടൗണിലെ കരുണ ക്ലിനിക്കിലെ ഡോക്ടറും മൂവാറ്റുപുഴ രാമമംഗലം സ്വദേശിയുമായ ഉള്ളപ്പിള്ളില്‍ യു സജീവ്കുമാറാണ് (60) മരിച്ചത്.

ഇന്നലെ രാവിലെ ഭീമനാട് തെയ്യോട്ടുചിറയിലുള്ള ബസ് കാത്തിരിപ്പുകേന്ദ്രത്തിലാണ് സംഭവം. ക്ലിനിക്കിനടുത്ത് താമസിക്കുന്ന ഡോക്ടര്‍ ഇതുവഴി പതിവായി പ്രഭാതസവാരി നടത്താറുണ്ട്. ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ കുറച്ചുനേരം വിശ്രമിക്കുന്നതും ശീലമാണ്.

ബുധനാഴ്ച രാവിലെ വിശ്രമകേന്ദ്രത്തില്‍ കിടക്കുന്ന നിലയിലാണ് നാട്ടുകാര്‍ ഇദ്ദേഹത്തെ കാണുന്നത്. കുറച്ചുനേരം കഴിഞ്ഞിട്ടും എഴുന്നേല്‍ക്കാത്തതിനെത്തുടര്‍ന്ന് നോക്കിയപ്പോള്‍ ചലനമറ്റ നിലയിലായിരുന്നു.

ഉടന്‍ മണ്ണാര്‍ക്കാട് താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളതായി പൊലീസ് അറിയിച്ചു.

Continue Reading

Trending