തൊടുപുഴ: കെ .എം മാണിയെ സ്നേഹിക്കുന്ന വർ യു ഡി എഫിനൊപ്പം നിൽക്കുമെന്ന് കേരളാ കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫ് . ഇടതുമുന്നണിയുമായി സഹകരിക്കുമെന്ന ജോസ് കെ മാണിയുടെ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം -പാലാ സീറ്റിന്റെ കാര്യത്തിൽ പോലും ഉറപ്പില്ലാതെയാണ് ജോസ് കെ മാണി പോകാനൊരുങ്ങുന്നത്. രാഷ്ട്രീയ ഗതികേടാണിത്.

ഉപതെരഞ്ഞെടുപ്പിൽ പാലായിലെ തോൽവി ജോസ് കെ മാണി ക്ഷണിച്ചു വരുത്തിയതാണ്. കെ.എം മാണിയെ അപമാനിക്കാൻ ശ്രമിച്ചവർക്കൊപ്പമാണ് അവർ പോകുന്നത്. ധാർമ്മികതയുടെ പേരിലാണ് ജോസ് കെ മാണി രാജ്യസഭാംഗത്വം രാജി വക്കുന്നതെങ്കിൽ ഒപ്പമുള്ള ജനപ്രതിനിധികളും രാജി വയ്ക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു.

ഇന്ന് രാവിലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് എല്‍ഡിഎഫില്‍ ചേരാനുള്ള തീരുമാനം ജോസ് കെ. മാണി പ്രഖ്യാപിച്ചത്. യുഡിഎഫ് തങ്ങളെ അപമാനിച്ചുവെന്നാണ് ജോസ് പക്ഷത്തിന്റെ ആരോപണം. യുഡിഎഫിന്റെ ഭാഗമായിരുന്നപ്പോള്‍ ലഭിച്ച രാജ്യസഭാംഗത്വം രാജിവെക്കുമെന്നും ജോസ് കെ മാണി വ്യക്തമാക്കി.