ഇടുക്കി:നിയമസഭാ, തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടില്ലെന്ന് പി.ജെ ജോസഫ്. കേരള കോണ്‍ഗ്രസ് നിലവില്‍ മത്സരിച്ച സീറ്റുകള്‍ മാത്രം കിട്ടിയാല്‍ മതി. ജോസ് കെ മാണിക്കൊപ്പം നേതാക്കളാരുമില്ല. നേതാക്കളെല്ലാവരും തനിക്കൊപ്പമാണ്. ഇല്ലാത്ത കാര്യം പറയുന്ന റോഷി അഗസ്റ്റിന്‍ മാത്രമാണ് ജോസിനൊപ്പമുള്ളതെന്നും ജോസഫ് പറഞ്ഞു.

അതേസമയം ജോസ് കെ മാണി എത്തിയതോടെ എല്‍ഡിഎഫില്‍ തര്‍ക്കം രൂക്ഷമായി. പാല സീറ്റ് സംബന്ധിച്ച് എന്‍സിപി-കേരള കോണ്‍ഗ്രസ് തര്‍ക്കം കനക്കുകയാണ്. പാല സീറ്റില്‍ കണ്ണുവെച്ചാണ് ജോസ് കെ മാണി എത്തിയത്. എന്നാല്‍ സീറ്റ് വിട്ടുകൊടുക്കുന്ന പ്രശ്‌നമില്ലെന്ന നിലപാടിലാണ് മാണി സി കാപ്പന്‍.

സിപിഐ നേതൃത്വത്തിനും ജോസ് കെ മാണിയോട് താല്‍പര്യമില്ല. കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തെ എല്‍ഡിഎഫില്‍ സിപിഐക്ക് കടുത്ത അതൃപ്തിയുണ്ട്.