Connect with us

kerala

സഹപാഠികളുടെ ക്രൂരതക്കിരയായി ജീവന്‍ നഷ്ടമായ ഷഹബാസിന്റെ വീട് സന്ദര്‍ഷിച്ച് പി.കെ ഫിറോസ്‌

ഒരു കുടുംബത്തിനും ഈ ഗതി ഉണ്ടാവരുത്. നിങ്ങളൊക്കെ വേണ്ടത് ചെയ്യണ’മെന്നും പി.കെ ഫിറോസ് വ്യക്തമാക്കി

Published

on

താമരശ്ശേരിയില്‍ കൊല്ലപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ത്ഥി ഷഹബാസിന്റെ വീട് സന്ദര്‍ശിച്ച് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ഉംറ നിര്‍വഹിക്കാനായി പോയതിനാല്‍ ഇത് വരെ വീട്ടില്‍ പോവാന്‍ കഴിഞ്ഞിരുന്നില്ല. പലഹാരങ്ങള്‍ വാങ്ങാനായി വീട്ടില്‍ നിന്നിറങ്ങിപ്പോയ മകന്‍ ഒരിക്കലും മടങ്ങി വരാത്ത നിലയിലായത് ആ മാതാപിതാക്കള്‍ ഇപ്പോഴും ഉള്‍ക്കൊണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഷഹബാസിന്റെ ബന്ധുക്കളുമായി സംസാരിക്കുകയും ചെയ്തു അദ്ദേഹം.

കരഞ്ഞ് കരഞ്ഞ് ആ ഉമ്മയുടെ കണ്ണുനീര്‍ വറ്റിയിട്ടുണ്ട്. മടങ്ങാനൊരുങ്ങിയപ്പോള്‍ പിതാവ് ഇഖ്ബാല്‍ പറഞ്ഞത് ചെവിയില്‍ മുഴങ്ങുകയാണ്. ‘പ്രതികള്‍ ഒരാളെയും രക്ഷപെടാന്‍ അനുവദിക്കരുത്. എന്റെ പ്രതീക്ഷകളെയും സ്വപ്നങ്ങളെയുമാണ് അവര്‍ ഒറ്റയടിക്ക് ഇല്ലാതാക്കിയത്. ഇനി ഒരു കുടുംബത്തിനും ഈ ഗതി ഉണ്ടാവരുത്. നിങ്ങളൊക്കെ വേണ്ടത് ചെയ്യണ’മെന്നും പി.കെ ഫിറോസ് വ്യക്തമാക്കി.

ആ ഉപ്പക്കും ഉമ്മക്കും നീതി കിട്ടണം. പ്രായം പറഞ്ഞും കുട്ടികളല്ലേ എന്ന് ചോദിച്ചും ഇതിനെ ലഘൂകരിക്കരുത്. ക്രൈം ചെയ്താല്‍ അവര്‍ ക്രിമിനലുകള്‍ തന്നെയാണ്. അവര്‍ക്ക് തക്കതായ ശിക്ഷ ലഭിക്കുക തന്നെ വേണം. നീതിക്കായി പൊരുതുന്ന ആ കുടുംബത്തോടൊപ്പം അതിനായി നിലയുറപ്പിക്കും. ഇന്ന് രാത്രി സംഘടിപ്പിക്കുന്ന നൈറ്റ് അലര്‍ട്ടില്‍ സംസ്ഥാന വ്യാപകമായി ഈ വിഷയവും ഉന്നയിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പുലിപ്പല്ല് കേസില്‍ വേടന് ജാമ്യം

. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

Published

on

മാലയിലെ പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടന് ജാമ്യം. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പുലിപ്പല്ല് സമ്മാനമായി ലഭിച്ചതാണെന്ന് വേടന്‍ കോടതിയില്‍ അറിയിച്ചു. അതേസമയം യഥാര്‍ഥ പുലിപ്പല്ലാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ സ്വീകരിക്കില്ലായിരുന്നെന്നും വേടന്‍ കോടതിയില്‍ പറഞ്ഞു.

എന്നാല്‍ വേടന്റെ ജാമ്യാപേക്ഷയെ വനംവകുപ്പ് എതിര്‍ത്തിരുന്നു. വേടന്‍ രാജ്യം വിട്ട് പോകാന്‍ സാധ്യതയുണ്ടെന്നും തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു വനംവകുപ്പിന്റെ വാദം. എന്നാല്‍, ഈ വാദം കോടതി മുഖവിലക്കെടുത്തില്ല.

അതേസമയം രഞ്ജിത് കുമ്പിടിയാണ് മാല നല്‍കിയതെന്ന് വേടന്‍ പറഞ്ഞെങ്കിലും അയാളെ കണ്ടെത്താനായിട്ടില്ലെന്ന് വനം വകുപ്പ് കോടതിയില്‍ അറിയിച്ചു. കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും വനംവകുപ്പ് വ്യക്തമാക്കി.

പുലിപ്പല്ല് അണിഞ്ഞതിന് വേടനെതിരെ ജാമ്യമില്ലാകുറ്റം ചുമത്തിയാണ് വനം വകുപ്പ് കേസെടുത്തിരുന്നത്. പുലിപ്പല്ല് കൈവശം വെക്കുന്നത് ഇന്ത്യയില്‍ ജാമ്യമില്ലാ കുറ്റമാണ്. വിദേശത്തു നിന്ന് എത്തിക്കുന്നതും കുറ്റകരമാണ്. കുറ്റം തെളിഞ്ഞാല്‍ മൂന്നു മുതല്‍ ഏഴു വര്‍ഷം വരെ തടവും 10,000 രൂപ പിഴയും ശിക്ഷ ലഭിക്കും.

Continue Reading

kerala

കൽപ്പറ്റ പൊലീസ് സ്റ്റേഷനിൽ ആദിവാസി യുവാവ് മരിച്ച സംഭവം; സിബിഐ അന്വേഷണത്തിന് ഡിജിപിയുടെ ശുപാർശ

Published

on

കൽപ്പറ്റ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ ആത്മഹത്യചെയ്ത ആദിവാസി യുവാവ് ഗോകുലിന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ശിപാർശ. ഡിജിപിയാണ് അന്വേഷണത്തിന് ശിപാർശ ചെയ്തത്. കൽപ്പറ്റ സ്റ്റേഷനിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് ഗോകുലിനെ നിരീക്ഷിക്കുന്നതിൽ വീഴ്ച ഉണ്ടായതായി ജില്ലാ പൊലീസ് മേധാവി കണ്ടെത്തിയിരുന്നു. സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിൻ്റെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കവെയാണ് അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന ശിപാർശ.

ഗോകുലിന്റെ മരണത്തില്‍ സംസ്ഥാന പൊലീസ് മേധാവി സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തുകൊണ്ട് കത്ത് നല്‍കിയെന്നാണ് കുളത്തൂര്‍ ജയ്‌സിങ്ങിന് ലഭിച്ച മറുപടി. ഏപ്രില്‍ ഒന്നിന് രാവിലെ എട്ട് മണിയോടെയായിരുന്നു ഗോകുലിനെ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഗോകുലിന്‍റെ കൈയ്യിൽ പെണ്‍കുട്ടിയുടെ പേര് മൂര്‍ച്ചയുള്ള വസ്തുകൊണ്ട് കോറിയിട്ട അടയാളം ഇന്‍ക്വസ്റ്റില്‍ വ്യക്തമായിരുന്നു. മര്‍ദനമുണ്ടായിട്ടില്ലെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. പൊലീസ് സ്റ്റേഷനില്‍ മാനസിക പീഡനം ഉണ്ടോയോ എന്നത് സംബന്ധിച്ചും അന്വേഷണം നടത്തിയിരുന്നു. സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിരുന്നു.

 

Continue Reading

kerala

അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് യൂത്ത് ലീഗ് അംഗത്വ വിതരണ ക്യാമ്പയിന്‍ നാളെ ആരംഭിക്കും

Published

on

കോഴിക്കോട്: മുസ്‌ലിം യൂത്ത് ലീഗ് അംഗത്വ വിതരണ ക്യാമ്പയിന്‍ നാളെ (വ്യാഴാഴ്ച) ആരംഭിക്കും. ‘അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്’എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ചു നടക്കുന്ന അംഗത്വ വിതരണ കാമ്പയിന്‍ മെയ് 31ന് സമാപിക്കും.

രാജ്യപുരോഗതിക്കും സാമൂഹ്യ നീതിക്കും രാഷ്ട്രശില്‍പ്പികള്‍ രൂപപ്പെടുത്തിയ ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ പോലും ഭരണകൂടം പച്ചയായി നിഷേധിക്കപ്പെടുമ്പോള്‍ നീതിക്ക് വേണ്ടിയുള്ള പുതിയ പോരാട്ടങ്ങള്‍ക്ക് വഴിതുറക്കുകയാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി. കെ ഫിറോസും പറഞ്ഞു. സാമൂഹ്യ നീതി എന്നത് ഓരോ വ്യക്തിക്കും അവരുടെ അര്‍ഹതപ്രകാരം അവകാശങ്ങളും അവസരങ്ങളും ഉറപ്പാക്കുന്നതാവണം. സ്വതന്ത്ര ഭാരതം ഏഴര പതിറ്റാണ്ടു പിന്നിട്ടിട്ടും ന്യൂനപക്ഷ ജനത അവകാശ സ്വാതന്ത്ര്യത്തിനായുള്ള സമരത്തിലാണ്. മതപരവും വിശ്വാസപരവുമായ അവകാശങ്ങളിന്‍മേൽ മാത്രമല്ല മുസ്‌ലിംകളുടെ പവിത്രമായ വഖഫ് സ്വത്തിൽപോലും ഭരണകൂടത്തിന്റെ അനാവശ്യ കടന്നുകയറ്റം തുടര്‍ച്ചയാകുന്ന രാജ്യത്തെ ഫാഷിസ്റ്റ് സര്‍ക്കാറിനെതിരെയും അവരുടെ കുഴലൂത്ത് കാരായിമാറിയ കപട രാഷ്ട്രീയത്തിനെതിരെയും യുവജനതയോട് സമരസജ്ജരാകുവാന്‍ യൂത്ത് ലീഗ് കാമ്പയിന്‍ ആഹ്വാനം ചെയ്യുന്നു. ഡിജിറ്റല്‍ സംവിധാനത്തിലാണ് ഇത്തവണ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ സജ്ജമാക്കിയിരിക്കുന്നത്. മെമ്പര്‍ഷിപ്പ് ഫോറത്തില്‍ അപേക്ഷ സ്വീകരിച്ച് സംഘടന ആപ്പില്‍ എന്‍ട്രി ചെയ്യുകയും ആയതിന് സംസ്ഥാന കമ്മിറ്റി അംഗീകാരം നല്‍കുയും ചെയ്യും. പഞ്ചായത്ത് മുതല്‍ സംസ്ഥാന തലം വരെയുള്ള ഭാരവാഹികള്‍, കമ്മിറ്റി അംഗങ്ങള്‍ കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയ എല്ലാ വിവരങ്ങളും സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക ആപ്പില്‍ ലഭ്യമാകും.

മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം സന്തോഷ്‌ ട്രോഫി ഫുട്ബോൾ കേരള ടീം അംഗം പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് മണ്ഡലം തെങ്കര പഞ്ചായത്ത്‌, കോൽപ്പാടം ശാഖയിലെ നസീബ് റഹ്‌മാന് ആദ്യ മെമ്പർഷിപ്പ് നൽകി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. ചടങ്ങിൽ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്, ട്രഷറർ പി. ഇസ്മായിൽ, വൈസ് പ്രസിഡന്റ്‌മാരായ ഫൈസൽ ബാഫഖി തങ്ങൾ, അഷ്റഫ് എടനീർ, സെക്രട്ടറിമാരായ ഗഫൂർ കോൽക്കളത്തിൽ, ഫാത്തിമ തെഹ്‌ലിയ, മലപ്പുറം ജില്ല പ്രസിഡന്റ്‌ ശരീഫ് കുറ്റൂർ, ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുൽ ലത്തീഫ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബാവ വിസപ്പടി, എൻ.കെ അഫ്സൽ റഹ്‌മാൻ, എം.എസ്.എഫ് ദേശീയ പ്രസിഡന്റ്‌ പി. വി അഹമ്മദ് സാജു മണ്ണാർക്കാട് മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ്‌ അഡ്വ. ഷമീർ പഴേരി, ഷമീർ മണലടി, ഹാരിസ് കോൽപ്പാടം പങ്കെടുത്തു.

Continue Reading

Trending