കോഴിക്കോട്: തന്റെ പേരില്‍ മത വിദ്വേഷം പടര്‍ത്തുന്ന വ്യാജ പോസ്റ്റ് നിര്‍മിച്ച സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കി യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. വ്യാജ പോസ്റ്റിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നും ഫിറോസ് ആരോപിച്ചു. ഫെയ്‌സ്ബുക്കിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

”പിണറായി വിതച്ച വര്‍ഗീയതയുടെ വിത്തുകള്‍ മുളപ്പിച്ചെടുക്കാന്‍ അണികള്‍ നല്ലോണം പണിയെടുക്കുന്നുണ്ട്. ജാഗ്രതൈ!! നിയമ നടപടി പിന്നാലെ വരുന്നുണ്ട്. പിണറായിയുടെ പൊലീസ് എന്ത് ചെയ്യുമെന്ന് നോക്കാം” പികെ ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു.