india

പി.കെ കുഞ്ഞാലിക്കുട്ടി ഇന്ന് ബെംഗളൂരുവില്‍

By webdesk11

April 10, 2023

ബെംഗളുരു: മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും കേരള പ്രതിപക്ഷ ഉപനേതാവുമായ പി.കെ. കുഞ്ഞാലിക്കുട്ടി ഇന്ന് ബെംഗളൂരുവിലെത്തും. കര്‍ണാടക മുസ്‌ലിം ലീഗ് സംസ്ഥാന നേതൃയോഗത്തിലും യു.ഡി.എഫ് കര്‍ണാടക ഹോട്ടല്‍ ജിയോയില്‍ 3 മണിക്ക് സംഘടിപ്പിക്കുന്ന ലീഡേഴ്‌സ് മീറ്റിലും അദ്ദേഹം സംബന്ധിക്കും.

നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കേരള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും കുഞ്ഞാലിക്കുട്ടി സന്ദര്‍ശിക്കും. കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് സ്ഥാനര്‍ഥികളുടെ വിജയത്തിനായുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യും. മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ തീരുമാനപ്രകാരം കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ വിജയത്തിന് ലീഗ് നടത്തുന്ന പ്രചാരണ പ്രവര്‍ത്തനങ്ങളുടെ അവലോകനവും കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തില്‍ നടക്കും.