വടക്കേ ഇന്ത്യയില്‍ ബിജെപി കളിക്കുന്ന വര്‍ഗീയക്കളിയാണു കേരളത്തില്‍ ശബരിമല വിഷയത്തില്‍ സിപിഎം കളിക്കുന്നതെന്നു മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. മതനിരപേക്ഷതയുടെ ഏറ്റവും വലിയ ചിഹ്നമായ ശബരിമലയില്‍ ഭക്തര്‍ക്കു ദര്‍ശനത്തിനു പോലും സൗകര്യമില്ലാത്ത സ്ഥിതിയാണ്. ബിജെപിയും എല്‍ഡിഎഫും രാഷ്ട്രീയ മുതലെടുപ്പിനാണു ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് ഉടനെ തന്നെ വിട്ടയക്കുന്ന രീതിയാണ് സര്‍ക്കാര്‍ കാണിക്കുന്നത്. ഈ അറസ്റ്റ് സര്‍ക്കാരും ബിജെപിയും തമ്മിലുള്ള ഒത്തുകളിയാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.