തിരുവനന്തപുരം: രാഹുല്‍ഗാന്ധിയെ കേരളത്തിലേക്ക് ആവേശത്തോടെ സ്വാഗതം ചെയ്യുന്നുവെന്ന് മുസ്ലിംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി.
ചരിത്രത്തിലാദ്യമായി കേരളത്തില്‍ നിന്ന് ഒരു പ്രധാനമന്ത്രി സ്ഥാനാര്‍ഥി മല്‍സരിക്കുകയാണ്. കേരളത്തിലെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ അദ്ദേഹം ദക്ഷിണേന്ത്യയെ ആകെയാണ് പ്രതിനിധീകരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

രാഹുല്‍ഗാന്ധിയെ കേരളത്തിലേക്ക് ആവേശത്തോടെ സ്വാഗതം ചെയ്യുന്നു. ചരിത്രത്തിലാദ്യമായി കേരളത്തില്‍ നിന്ന് ഒരു പ്രധാനമന്ത്രി സ്ഥാനാര്‍ഥി മല്‍സരിക്കുകയാണ്. കേരളത്തിലെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ അദ്ദേഹം ദക്ഷിണേന്ത്യയെ ആകെയാണ് പ്രതിനിധീകരിക്കുന്നത്. ഇന്ത്യയുടെ ഫെഡറല്‍ ദേശീയ സങ്കല്‍പ്പത്തെ അത് ശക്തിപ്പെടുത്തും. അദ്ദേഹം വയനാട്ടില്‍ നിന്ന് മല്‍സരിക്കുമെന്ന വാര്‍ത്ത കേരളത്തിലെ ജനങ്ങളെയാകെ ആവേശഭരിതരാക്കിയിട്ടുണ്ട്. കേരള ജനത ഒന്നടങ്കം രാഹുല്‍ഗാന്ധിക്ക് പിന്നില്‍ അണിനിരക്കും. ജനാധിപത്യ ഇന്ത്യയുടെ പടനായകന് കരുത്ത് പകരും. കേരളത്തിലെയും വിശേഷിച്ച് വയനാട്ടിലെയും ജനങ്ങളുടെ ആഹ്ലാദത്തില്‍ പങ്കുചേരുന്നു.