ന്യൂഡല്‍ഹി: ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റ് അംഗമായി സത്യപ്രതിജ്ഞ ചെയ്തു. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച അദ്ദേഹം 11 മണിക്ക് പാര്‍ലമെന്റ് ഹൗസില്‍ നടന്ന ചടങ്ങിലാണ് സത്യവാചകം ചൊല്ലി അധികാരമേറ്റത്.

kunjappa

ഇന്ന് വൈകീട്ട് ലോക്‌സഭാ കക്ഷി നേതാക്കള്‍ക്കായി സ്പീക്കര്‍ സംഘടിപ്പിക്കുന്ന വിരുന്നില്‍ പി.കെ കുഞ്ഞാലിക്കുട്ടി പങ്കെടുക്കും. ദളിത് പിന്നാക്ക വിഭാഗങ്ങള്‍ക്കും ഇടയില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയാണ് തന്റെ പ്രാഥമിക ലക്ഷ്യമെന്നു കുഞ്ഞാലികുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

Image result for kunhalikutty and e ahmed

മുസ്ലിം ലീഗ് മുന്‍ ദേശീയ പ്രസിഡണ്ട് ഇ. അഹമ്മദിന്റെ വിയോഗത്തെ തുടര്‍ന്ന് ഏപ്രിലില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ 1,71,038 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിലാണ് പി.കെ കുഞ്ഞാലിക്കുട്ടി ജയിച്ചത്. പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്ത വിവിധ വിഷയങ്ങളില്‍ ഒന്നിച്ചു നില്‍ക്കണമെന്നഭ്യര്‍ത്ഥിച്ച് അദ്ദേഹം പ്രതിപക്ഷ കക്ഷി നേതാക്കള്‍ക്ക് കത്തയച്ചിട്ടുണ്ട്.

http://https://www.facebook.com/pkkunhalikutty/videos/1382902878431834/?permPage=1