Connect with us

More

രാജ്യത്തെ ബഹുസ്വരത തകര്‍ക്കാനുള്ള ബി.ജെ.പി മോഹം വിലപ്പോവില്ല: കുഞ്ഞാലിക്കുട്ടി

Published

on

 

 

രാജ്യത്തിന്റെ ബഹുസ്വരത തകര്‍ത്ത് മറ്റൊരു ഇന്ത്യയെ സൃഷ്ടിക്കാമെന്ന ബി.ജെ.പിയുടെ മോഹം വിലപ്പോവില്ലെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ഫാസിസത്തിനെതിരെ കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ സംഘടിപ്പിച്ച രാജ്ഭവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ പൗരന്മാരുടെ വിശ്വാസത്തിലും സ്വാതന്ത്ര്യത്തിലും ഭക്ഷണരീതിയിലുമൊക്കെ ഫാസിസം തിരുകിക്കയറ്റുന്നത് അംഗീകരിക്കാനാവില്ല. ബഹുസ്വരതയെ മാനിച്ചുകൊണ്ടാണ് എല്ലാ ഭരണാധികാരികളും രാജ്യം ഭരിച്ചത്. വിവിധ മതസ്ഥരായ ഭരണാധികാരികള്‍ ഉണ്ടായിരുന്നെങ്കിലും അവരെല്ലാം രാജ്യത്തെ ബഹുസ്വരത കാത്തുസൂക്ഷിച്ചിരുന്നു. ജനാധിപത്യം നിലനിര്‍ത്തി എല്ലാ സമുദായങ്ങളെയും അംഗീകരിക്കുന്ന സംസ്‌കാരമാണ് ഇന്ത്യയുടെത്. അതിന് വിഘാതമാകുന്ന പ്രവര്‍ത്തനം ആരുടെ ഭാഗത്തുനിന്നുണ്ടായാലും ചെറുക്കപ്പെടണം.
ന്യൂനപക്ഷ- ദലിത് പീഡനത്തിനെതിരെ കേരളത്തിലും ഡല്‍ഹിയിലും നടക്കുന്ന പോരാട്ടത്തില്‍ മുസ്‌ലിം ലീഗ് മുന്‍നിരയിലുണ്ടാകും. പാര്‍ലമെന്റിനകത്തും പുറത്തും ഇക്കാര്യത്തില്‍ ഉറച്ച നിലപാടോടെ പോരാടും. യാതൊരു കുഴപ്പത്തിനും പോകാത്ത നിരപരാധികളായവരെ നിഷ്‌കരുണം കൊല്ലുകയാണ്. മതവിശ്വാസം അനുസരിച്ച് ജീവിക്കുന്നതാണ് അവരുടെ മേല്‍ ഫാസിസ്റ്റുകള്‍ കാണുന്ന കുറ്റം. കഴിഞ്ഞ ദിവസമായി പാര്‍ലമെന്റില്‍ ഇക്കാര്യങ്ങള്‍ ഉന്നയിക്കപ്പെട്ടു. എന്നാല്‍ പാര്‍ലമെന്റില്‍ ഇവയൊന്നും ചര്‍ച്ച ചെയ്യാന്‍ അനുവദിക്കുന്നില്ല. ന്യൂനപക്ഷ-ദലിത് വേട്ടക്കെതിരെ രാജ്യത്തൊട്ടാകെ ശക്തമായ പ്രക്ഷോഭം ഉയര്‍ന്നുവരികയാണ്.
ചത്ത മൃഗങ്ങളുടെ തോല്‍ ഉരിച്ച് വില്‍പന നടത്തിയിരുന്ന ദലിത് സമൂഹത്തെ അവരുടെ പരമ്പരാഗത തൊഴില്‍ ചെയ്യാന്‍ അനുവദിക്കുന്നില്ല. ലെതര്‍ ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്നത് മൃഗങ്ങളുടെ തോല്‍ കൊണ്ടാണ്. ചെരുപ്പും ബാഗുമൊക്കെ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന തോല്‍ ഉണ്ടാകണമെങ്കില്‍ മൃഗങ്ങളെ വളര്‍ത്തണം. ഇപ്പോള്‍ മൃഗങ്ങളെ വളര്‍ത്താന്‍ കര്‍ഷകന് കഴിയാത്ത സ്ഥിതിയാണ്. ഇത്തരത്തില്‍ ജീവിക്കാനുള്ള അവകാശത്തിന് മേലള്ള കടന്നുകയറ്റത്തെ എന്തുവിലകൊടുത്തും ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി അധ്യക്ഷത വഹിച്ചു. വി.കെ ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ, അഡ്വ. കെ.പി മുഹമ്മദ്, തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി, ഡോ.എ.യൂനുസ്‌കുഞ്ഞ്, ബീമാപള്ളി റഷീദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; 35ലക്ഷം വായ്പയെടുപ്പിച്ച് ചതിച്ചു, സതീഷ് കുമാറിനെതിരെ പരാതിയുമായി വീട്ടമ്മ

18 ല​ക്ഷം വാ​യ്പ​യു​ണ്ടാ​യി​രു​ന്ന ഭൂ​മി, 35 ല​ക്ഷ​ത്തി​ന് സ​തീ​ഷ് മ​റിച്ചു​വെ​ച്ച് പ​റ്റി​ച്ചെ​ന്നാ​ണ് പ​രാ​തി.

Published

on

ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പി​ലെ മു​ഖ്യ​പ്ര​തി സ​തീ​ഷ് കു​മാ​റി​ന്റെ പ​ണം ത​ട്ടി​പ്പി​ൽ കൂ​ടു​ത​ല്‍ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി വീ​ട്ട​മ്മ രം​ഗ​ത്ത്. വെ​ള​പ്പാ​യ സ്വ​ദേ​ശി​നി സി​ന്ധു​വാ​ണ് വായ്പയെ​ടു​പ്പി​ച്ച് ച​തി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്.

18 ല​ക്ഷം വാ​യ്പ​യു​ണ്ടാ​യി​രു​ന്ന ഭൂ​മി, 35 ല​ക്ഷ​ത്തി​ന് സ​തീ​ഷ് മ​റിച്ചു​വെ​ച്ച് പ​റ്റി​ച്ചെ​ന്നാ​ണ് പ​രാ​തി. വാ​യ്പ​യെ​ടു​ത്ത് കൈ​യി​ല്‍ കി​ട്ടി​യ 11 ല​ക്ഷം സ​തീ​ഷ് ബ​ല​മാ​യി പി​ടി​ച്ചു​വാ​ങ്ങി​യെ​ന്നും രേ​ഖ​ക​ള്‍ ത​ട്ടി​യെ​ടു​ത്തെ​ന്നും സി​ന്ധു പ​റ​ഞ്ഞു.

ജി​ല്ല സ​ഹ​ക​ര​ണ ബാ​ങ്കി​ന്റെ മു​ണ്ടൂ​ർ ശാ​ഖ​യി​ൽ​നി​ന്നും 18 ല​ക്ഷം വാ​യ്പ​യെ​ടു​ത്തി​രു​ന്നു. അ​സു​ഖ​ത്തെ തു​ട​ര്‍ന്ന് തി​രി​ച്ച​ട​വ് മു​ട​ങ്ങി. ഭ​ര്‍ത്താ​വി​ന്‍റെ സു​ഹൃ​ത്ത് വ​ഴി​യാ​ണ് സ​തീ​ഷി​ന്റെ അ​ടു​ത്ത് ചെ​ന്നു​പെ​ട്ട​ത്. വാ​യ്പ ഏ​റ്റെ​ടു​ക്കാ​മെ​ന്ന് പ​റ​ഞ്ഞു. ടേ​ക്ക് ഓ​വ​ര്‍ ചെ​യ്യു​മ്പോ​ള്‍ ബ്ലാ​ക്ക് ചെ​ക്കി​ലൊ​ക്കെ ഇ​യാ​ള്‍ ഒ​പ്പി​ട്ടു​വാ​ങ്ങി​ച്ചെ​ന്ന് സി​ന്ധു പ​റ​യു​ന്നു. 19 ല​ക്ഷം മു​ട​ക്കി ആ​ധാ​രം എ​ടു​ത്ത സ​തീ​ഷ് അ​ത് ജി​ല്ല സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ പെ​രി​ങ്ങ​ണ്ടൂ​ര്‍ ശാ​ഖ​യി​ല്‍ 35 ല​ക്ഷ​ത്തി​ന് മ​റി​ച്ചു​വെ​ച്ചു.

പതിനൊന്ന്‌  ല​ക്ഷം ബാ​ങ്ക് സി​ന്ധു​വി​ന്‍റെ പേ​രി​ല്‍ ന​ല്‍കി. ബാ​ങ്കി​ല്‍നി​ന്നും പു​റ​ത്തി​റ​ങ്ങും മു​മ്പ് സ​തീ​ഷ്കു​മാ​ർ ഇ​ത് ബ​ല​മാ​യി പി​ടി​ച്ചു​പ​റി​ച്ചെ​ന്ന് സി​ന്ധു പ​റ​യു​ന്നു. സ്വ​ത്ത് വി​റ്റ് ആ​ധാ​രം തി​രി​കെ​യെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ അ​ത് മ​റ​ന്നേ​ക്കെ​ന്ന് സ​തീ​ഷ്കു​മാ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും സി​ന്ധു വെ​ളി​പ്പെ​ടു​ത്തി. ഇ​പ്പോ​ള്‍ 70 ല​ക്ഷം രൂ​പ കു​ടി​ശ്ശി​ക​യാ​യി അ​ട​ക്കാ​നു​ണ്ട്. ബു​ധ​നാ​ഴ്ച വീ​ട്ടി​ല്‍നി​ന്ന് ഇ​റ​ക്കി​വി​ടു​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

സ​തീ​ഷ് കു​മാ​ർ ച​തി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പി​ന്നീ​ടാ​ണ് മ​ന​സ്സി​ലാ​യ​തെ​ന്ന് സി​ന്ധു പ​റ​ഞ്ഞു. ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പി​ലെ ക​ള്ള​പ്പ​ണ ഇ​ട​പാ​ട് കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ സ​തീ​ഷ് കു​മാ​ർ 500 കോ​ടി രൂ​പ​യു​ടെ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചു​വെ​ന്നാ​ണ് ഇ.ഡിയുടെ
ക​ണ്ടെ​ത്ത​ൽ.

നേ​ര​ത്തേ, ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ന് പു​റ​മേ അ​യ്യ​ന്തോ​ൾ സ​ഹ​ക​ര​ണ​ബാ​ങ്ക് അ​ട​ക്ക​മു​ള്ള മ​റ്റ് ബാ​ങ്കു​ക​ൾ വ​ഴി​യും സ​തീ​ഷ് കു​മാ​ർ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ച​താ​യി ഇ.​ഡി ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​വി​ടെ പ​രി​ശോ​ധ​ന ന​ട​ത്തി ഇ​ട​പാ​ട് രേ​ഖ​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Continue Reading

FOREIGN

ഡിജിറ്റല്‍ പാസ്‌പോര്‍ട്ടുകള്‍ പുറത്തിറക്കുന്ന ആദ്യ രാജ്യമായി ഫിന്‍ലന്‍ഡ്; മറ്റു രാജ്യങ്ങളും ഒരുങ്ങുന്നു

ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നോ ആപ്പിള്‍ ആപ്പ് സ്‌റ്റോറില്‍ നിന്നോ ഫിന്‍ ഡിടിസി പൈലറ്റ് ഡിജിറ്റല്‍ ട്രാവല്‍ ഡോക്യുമെന്റ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതാണ് ഇതിന്റെ ആദ്യ കടമ്പ.

Published

on

അന്താരാഷ്ട്ര യാത്രകള്‍ കൂടുതല്‍ സുഖമമാക്കാന്‍ ഡിജിറ്റല്‍ പാസ്‌പോര്‍ട്ടുകള്‍ പുറത്തിറക്കുന്ന ആദ്യ രാജ്യമായി ഫിന്‍ലന്‍ഡ്. ഹെല്‍സിങ്കിയില്‍ നിന്ന് യുകെയിലേക്ക് പുറപ്പെടുന്ന ഫിന്‍ലന്‍ഡ് യാത്രക്കാര്‍ക്ക് ഇനി ഫിസിക്കല്‍ പാസ്‌പോര്‍ട്ടിന് പകരം മൊബൈലില്‍ ഡിജിറ്റല്‍ ഐഡി കാണിച്ചാല്‍ മതിയാകും.

ഫിന്‍ എയര്‍, ഫിന്നിഷ് പൊലീസ്, എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍ ഫിനാവിയ എന്നിവയുടെ സഹകരണത്തോടെ ഓഗസ്റ്റ് 28 നാണ് ഈ സംരംഭം ആരംഭിച്ചത്. ഡിജിറ്റല്‍ പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ 2024 ഫെബ്രുവരി വരെ ഫിന്നിഷ് ബോര്‍ഡര്‍ ഗാര്‍ഡ് നടത്തും.

ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നോ ആപ്പിള്‍ ആപ്പ് സ്‌റ്റോറില്‍ നിന്നോ ഫിന്‍ ഡിടിസി പൈലറ്റ് ഡിജിറ്റല്‍ ട്രാവല്‍ ഡോക്യുമെന്റ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതാണ് ഇതിന്റെ ആദ്യ കടമ്പ. ആപ്പ് ഉപയോഗിച്ച് തുടങ്ങുന്നതിന് മുന്‍പ് പിന്‍ നമ്പര്‍, ഫിങ്കര്‍പ്രിന്റ് അല്ലെങ്കില്‍ ഫെയ്‌സ് ഐഡി പോലുള്ള ഫോണ്‍ സ്‌ക്രീന്‍ ലോക്കിങ് രീതി സജ്ജീകരിക്കണം.

തുടര്‍ന്ന് യാത്രക്കാര്‍ വാന്റാ മെയിന്‍ പോലീസ് സ്‌റ്റേഷന്റെ ലൈസന്‍സ് സേവനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണം. ശേഷം ഡിജിറ്റല്‍ പാസ്‌പോര്‍ട്ട് തയ്യാറാക്കുന്നതിന് ഈ രജിസ്‌ട്രേഷനില്‍ ഒരു അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്ത് സാധുവായ ഫിസിക്കല്‍ പാസ്‌പോര്‍ട്ട് ഹാജരാക്കണം. തിരിച്ചറിയല്‍ ആവശ്യങ്ങള്‍ക്കായി ഫോട്ടോയും സമ്മതപത്രവും സമര്‍പ്പിക്കണം.

രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍ 2024 ഫെബ്രുവരിയില്‍ ട്രയല്‍ അവസാനിക്കുന്നതുവരെ യാത്രക്കാര്‍ക്ക് യുകെയിലേക്ക് നേരിട്ട് യാത്ര ചെയ്യുമ്പോഴും ഹെല്‍സിങ്കി എയര്‍പോര്‍ട്ടിലേക്ക് ഫിന്നെയര്‍ ഫ്‌ലൈറ്റുകളില്‍ യാത്ര ചെയ്യുമ്പോഴും പാസ്‌പോര്‍ട്ടിന് പകരമായി ഡിജിറ്റല്‍ ട്രാവല്‍ ക്രെഡന്‍ഷ്യല്‍ ഉപയോഗിക്കാം. ഓരോ യാത്ര പുറപ്പെടുന്നതിന് ഏറ്റവും കുറഞ്ഞത് നാല് മണിക്കൂര്‍ മുമ്പായി യാത്രക്കാര്‍ അവരുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ആപ്പ് വഴി ഫിന്നിഷ് ബോര്‍ഡര്‍ ഗാര്‍ഡിന് കൈമാറിയിരിക്കണം.

നിരവധി രാജ്യങ്ങള്‍ സമാനമായ സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഫിന്‍ലന്‍ഡുമായി യോജിച്ച്, പോളണ്ട്, ദക്ഷിണ കൊറിയ, അമേരിക്ക, യുകെ എന്നിവരും ഡിജിറ്റല്‍ പാസ്‌പോര്‍ട്ട് പദ്ധതികള്‍ വികസിപ്പിക്കാന്‍ ഒരുങ്ങുകയാണ്. 2021ല്‍, യുക്രെയ്ന്‍ ഡിജിറ്റല്‍ പാസ്‌പോര്‍ട്ടുകള്‍ക്ക് ഫിസിക്കല്‍ പാസ്‌പോര്‍ട്ടിന്റെ അതേ നിയമപരമായ പദവി നല്‍കിയിരുന്നു.

കോവിഡ്19 പരിശോധനാ ഫലങ്ങളും യാത്രക്കാര്‍ക്കുള്ള വാക്‌സിനേഷന്‍ രേഖകളും അവതരിപ്പിക്കുന്ന ഡിജിറ്റല്‍ ഹെല്‍ത്ത് പാസ്‌പോര്‍ട്ടായ ഹെല്‍ത്ത്‌സെര്‍ട്‌സ് 2021 ഫെബ്രുവരിയിലാണ് സിംഗപ്പൂര്‍ അവതരിപ്പിച്ചത്. കൂടാതെ, ചൈന, എസ്‌റ്റോണിയ, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളും ഡിജിറ്റല്‍ വാക്‌സിന്‍ പാസ്‌പോര്‍ട്ടുകള്‍ അവതരിപ്പിച്ചിരുന്നു.

ഇന്ത്യയില്‍ 2023 ജൂണ്‍ 24ന് പാസ്‌പോര്‍ട്ട് സേവാ ദിനത്തില്‍, പുതിയതും മെച്ചപ്പെടുത്തിയതുമായ ഇപാസ്‌പോര്‍ട്ടുകള്‍ ഉള്‍പ്പെടുന്ന പാസ്‌പോര്‍ട്ട് സേവാ പ്രോഗ്രാമിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്നതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പ്രഖ്യാപിച്ചിരുന്നു.

Continue Reading

kerala

അടിപൊളി ഓഫര്‍; മെട്രോയില്‍ ഇന്ന് 20 രൂപയ്ക്ക് യാത്ര ചെയ്യാം

മിനിമം ദൂരത്തിനുള്ള ടിക്കറ്റ് നിരക്കായ 10 രൂപ ഒക്ടോബര്‍ രണ്ടിനും തുടരും.

Published

on

ഗാന്ധി ജയന്തി ദിനാഘോഷത്തോട് അനുബന്ധിച്ച് കൊച്ചി മെട്രോയില്‍ ഇന്ന് 20 രൂപയ്ക്ക് യാത്ര ചെയ്യാം. മിനിമം ദൂരത്തിനുള്ള ടിക്കറ്റ് നിരക്കായ 10 രൂപ ഒക്ടോബര്‍ രണ്ടിനും തുടരും. അതേസമയം 60 രൂപ ഈടാക്കുന്ന ദൂരം ഇന്ന് 20 രൂപയ്ക്ക് സഞ്ചരിക്കാനാകും.

പേപ്പര്‍ ക്യു ആര്‍, മൊബൈല്‍ ക്യു ആര്‍, കൊച്ചി വണ്‍ കാര്‍ഡ് എന്നിവയ്ക്ക് ഈ പ്രത്യേക ഇളവ് ലഭിക്കും. കൊച്ചി വണ്‍ കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഇളവ് ക്യാഷ് ബാക്ക് ആയി ലഭിക്കും. രാവിലെ 6 മുതല്‍ 10.30 വരെ ഇന്നേദിവസം മറ്റ് ഓഫറുകള്‍ ലഭ്യമായിരിക്കില്ല.

കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛത ഹി സേവ ക്യാംപെയിനില്‍ കൊച്ചി മെട്രോയും പങ്കാളികളായി. കൊച്ചി മെട്രോയുടെ കോര്‍പ്പറേറ്റ് ഓഫീസിന്റെയും മുട്ടത്ത് കൊച്ചി മെട്രോ യാര്‍ഡിന്റെയും പരിസരങ്ങള്‍ ഉദ്യോഗസ്ഥര്‍ വൃത്തിയാക്കി. കെ എം ആര്‍ എല്‍ മാനേജിങ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Continue Reading

Trending