മുംബൈ: ഇന്ത്യയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ ഐപിഎല്‍ കളിക്കാനെത്തിയ മൂന്ന് ഓസീസ് താരങ്ങള്‍ കൂടി നാട്ടിലേക്ക് മടങ്ങി. വിരാട് കോലി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു കളിക്കുന്ന പേസ് ബോളര്‍ കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍, സ്പിന്നര്‍ ആദം സാംപ, രാജസ്ഥാന്‍ റോയല്‍സിന്റെ പേസ് ബോളര്‍ ആന്‍ഡ്രൂ ടൈ എന്നിവരാണ് ഐപിഎല്‍ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയത്. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മൂവരും നാട്ടിലേക്ക് ടിക്കറ്റെടുത്തത്. ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിന്‍, ഇംഗ്ലിഷ് താരം ലിയാം ലിവിങ്സ്റ്റണ്‍ എന്നിവര്‍ കൂടി ചേരുമ്പോള്‍ കോവിഡ് വ്യാപനത്തിനിടെ ഐപിഎല്‍ ഉപേക്ഷിച്ച താരങ്ങളുടെ എണ്ണം അഞ്ചായി.

ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഇവിടെനിന്നുള്ള വിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ കുടുങ്ങിപ്പോകുമോയെന്ന ഭയത്താലാണ് ഓസീസ് താരങ്ങള്‍ മടങ്ങിയതെന്നാണ് വിവരം.

ഈ സീസണില്‍ ഒരു മത്സരത്തില്‍പ്പോലും അവസരം ലഭിക്കാതിരുന്ന ഇരുവരും മറ്റു കാരണങ്ങളാണ് മടക്കത്തിനു കാരണമായി പറഞ്ഞതെങ്കിലും, ഇന്ത്യയിലെ
ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിനാണ് കോവിഡിലേക്ക് വിരല്‍ ചൂണ്ടി ഐപിഎലില്‍നിന്ന് പിന്‍മാറിയ ഏക താരം. കുടുംബാംഗങ്ങള്‍ കോവിഡുമായി മല്ലിടുന്ന സാഹചര്യത്തില്‍ കുടുംബത്തിനൊപ്പം തന്റെ സാന്നിധ്യം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അശ്വിന്‍ ഐപിഎലില്‍നിന്ന് ഇടവേളയെടുത്തത്.

ഇന്ത്യയില്‍ കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ ഐപിഎല്‍ നിര്‍ത്തിവയ്ക്കണമെന്ന ആവശ്യവുമായി ഒട്ടേറെപ്പേര്‍ രംഗത്തുണ്ട്.