ന്യൂഡല്‍ഹി: പ്ലസ്‌വണ്‍ പരീക്ഷ നടത്തുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കില്ല. ഹര്‍ജി ബുധനാഴ്ച പരിഗണിക്കും. ജസ്റ്റിസ് എഎം ഖാന്‍വീല്‍ക്കര്‍ നാളെ അവധിയായതിനാലാണ് കേസ് ബുധനാഴ്ചത്തേക്ക് മാറ്റിയത്.

പ്ലസ്‌വണ്‍ പരീക്ഷ ഓഫ്‌ലൈനായി നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.