ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്മാരുടെ ലോങ്ജംപില്‍ ഇന്ത്യക്കായി വെള്ളി മെഡല്‍ നേടിയ മലയാളി താരം മുരളി ശ്രീശങ്കറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ശ്രീശങ്കര്‍ നടത്തിയ പ്രകടനം ഇന്ത്യയുടെ അത്‌ലറ്റിക്‌സ് ഭാവിക്ക് ശുഭസൂചകമാണെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

ശ്രീശങ്കറിന്റെ മെഡല്‍ ഏറെ പ്രത്യേകതയുള്ളതാണ്. പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷ ലോങ്ജംപില്‍ ഇന്ത്യ മെഡല്‍ നേടുന്നത്. അദ്ദേഹത്തിന് അഭിനന്ദനങ്ങളെന്നും പ്രധാനമന്ത്രി പറഞ്ഞു.