Connect with us

crime

പോക്‌സോ കേസ് പ്രതിയെ പീഡിപ്പിച്ച സംഭവം; മുന്‍ സി.ഐയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നു

Published

on

പോക്‌സോ കേസ് പ്രതിയെ പീഡനത്തിന് ഇരയാക്കിയ പൊലീസ് ഉദ്യോഗസ്ഥനെ പിരിച്ചുവിടുന്നു. അയിരൂർ മുൻ എസ്എച്ച്ഒയെ ജയസനിലിനെതിരെയാണ് പിരിച്ചു വിടൽ നടപടി സ്വീകരിക്കുന്നത്. പിരിച്ചുവിടുന്നതിന്റെ മുന്നോടിയായി ഡി.ജി.പി നോട്ടിസ് നൽകി.

കഴിഞ്ഞ ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട 17 കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ജയസനലിനെതിരെ പരാതി നൽകിയത്.

ഗൾഫിലായിരുന്ന പ്രതിയെ നാട്ടിൽ വിളിച്ചുവരുത്തി തന്റെ താത്പര്യങ്ങൾ പരിഗണിച്ചാൽ കേസിൽ നിന്ന് ഒഴിവാക്കാമെന്ന് പറയുകയായിരുന്നു. പിന്നാലെ പ്രതിയെ ജയസനൽ താമസിക്കുന്ന ക്വാർട്ടേഴ്‌സിലേക്ക് വിളിച്ച് വരുത്തുകയും അവിടെ വച്ച് പീഡനത്തിനിരയാക്കുകയുമായിരുന്നു.

crime

ഡല്‍ഹിയിലെ 16കാരിയുടെ കൊലപാതകം; പ്രതി സാഹില്‍ പിടിയില്‍

Published

on

ഡല്‍ഹിയില്‍ 16കാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ നിന്നാണ് 20കാരനായ പ്രതി സാഹിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്തു വരികയാണെന്നാണ് സൂചന.കൊല്ലപ്പെട്ട സാക്ഷി ദീക്ഷിതിന്റെ വീടിന് സമീപത്ത് വെച്ചാണ് അതിക്രൂരകൊലപാതകം നടന്നത്. സുഹൃത്തിന്റെ മകന്റെ ജന്മദിന പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പോയ പെണ്‍കുട്ടിയെ കാമുകന്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട് പെണ്‍കുട്ടിക്ക് 20ലേറെ തവണ കുത്തേറ്റതായി പൊലീസ് പറഞ്ഞു.

ഒരു തവണ ശരീരത്തില്‍ കുടുങ്ങിയ കത്തി പ്രയാസപ്പെട്ട് വലിച്ചെടുത്ത് വീണ്ടും കുത്തുകയായിരുന്നു.കത്തികൊണ്ട് കുത്തിയശേഷം അടുത്തു കിടന്ന കല്ലെടുത്തു പെണ്‍കുട്ടിയെ തുടരെ ഇടിച്ചു.ഇടിയേറ്റ് പെണ്‍കുട്ടി വീണിട്ടും ക്രൂരത തുടര്‍ന്നു.

Continue Reading

crime

ഡല്‍ഹിയില്‍ പതിനാറുകാരിയെ കാമുകന്‍ അതിക്രൂരമായി കൊലപ്പെടുത്തി

പെണ്‍കുട്ടിക്ക് 20ലേറെ തവണ കുത്തേറ്റതായി പൊലീസ് പറഞ്ഞു.

Published

on

ഡല്‍ഹിയിലെ രോഹിണിയില്‍ 16 കാരിയെ കാമുകന്‍ ക്രൂരമായി കൊലപ്പെടുത്തി. രോഹിണിയിലെ ഷഹബാദില്‍ ഇന്നലെ വൈകിട്ടാണ് സംഭവമുണ്ടായത്. വഴക്കിനു പിന്നാലെ പെണ്‍കുട്ടിയെ കല്ലുകൊണ്ട് പലതവണ തലയ്ക്കടിക്കുകയും കത്തികൊണ്ട് കുത്തുകയുമായിരുന്നു. പെണ്‍കുട്ടിക്ക് 20ലേറെ തവണ കുത്തേറ്റതായി പൊലീസ് പറഞ്ഞു.സാക്ഷി ദീക്ഷിത് ആണ് കൊല്ലപ്പെട്ടത്.

സഹില്‍ (20) എന്ന ആളാണ് പ്രതിയെന്നും ഇയാളെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നും പൊലീസ് അറിയിച്ചു. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ആക്രമണം കണ്ട് ആളുകള്‍ കൂടിയെങ്കിലും ആരും തടഞ്ഞില്ല. പ്രതിയായ യുവാവിനായി തിരച്ചില്‍ തുടരുന്നു. സുഹൃത്തിന്റെ മകന്റെ ജന്മദിന പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പോയ പെണ്‍കുട്ടിയെ കാമുകന്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

നാട്ടുകാരില്‍ ചിലര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. രക്തത്തില്‍ കുളിച്ച് റോഡില്‍ കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ട് ഇരുവരും തമ്മില്‍ വഴക്കടിച്ചിരുന്നുവെന്നു പൊലീസ് പറഞ്ഞു. തുടര്‍ന്ന് ഞായറാഴ്ച വൈകിട്ട് യുവാവ് വീണ്ടും പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. സാക്ഷിയെ പ്രതി പല തവണ കത്തി ഉപയോഗിച്ചു കുത്തി.

ഒരു തവണ ശരീരത്തില്‍ കുടുങ്ങിയ കത്തി പ്രയാസപ്പെട്ട് വലിച്ചെടുത്ത് വീണ്ടും കുത്തുകയായിരുന്നു.കത്തികൊണ്ട് കുത്തിയശേഷം അടുത്തു കിടന്ന കല്ലെടുത്തു പെണ്‍കുട്ടിയെ തുടരെ ഇടിച്ചു.ഇടിയേറ്റ് പെണ്‍കുട്ടി വീണിട്ടും ക്രൂരത തുടര്‍ന്നു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Continue Reading

crime

ഗുസ്തി താരങ്ങളുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച് സംഘപരിവാര്‍ സെല്‍; പരാതി നല്‍കുമെന്ന്ഗുസ്തി താരം ബജ്‌റംഗ് പുനിയ

Published

on

പാര്‍ലമെന്റ് മാര്‍ച്ചിനിടെ പൊലീസ് കസ്റ്റഡിയിലെടുത്ത ഗുസ്തി താരങ്ങളുടെ വ്യജ ചിത്രം പ്രചരിപ്പിച്ച് സംഘപരിവാര്‍ സെല്‍. പൊലീസ് വാഹനത്തില്‍ കൊണ്ടുപോകുന്നതിനിടെ സംഗീത ഫോഗട്ടും ചിരിക്കുന്ന ചിത്രമാണ് സംഘ്പരിവാര്‍ അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. എന്നാല്‍ പൊലീസ് വാഹനത്തില്‍ നിന്നുള്ള യഥാര്‍ഥ ചിത്രം ഗുസ്തി താരം ബജ്‌റംഗ് പുനിയ പങ്കുവെച്ചു. വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരെ പരാതി നല്‍കുമെന്നും ബജ്‌റംഗ് പുനിയ പറഞ്ഞു.

ആ സമരം തമാശയാണെന്നും ചിരിക്കുന്നത് കണ്ടില്ലേയെന്നുമുള്ള കമന്റിനൊപ്പമാണ് സംഘപരിവാര്‍ ഐടി സെല്ലുകള്‍ ചിത്രം പ്രചരിപ്പിച്ചത്. യഥാര്‍ഥ ഫോട്ടോ പങ്കുവെച്ച് ബജ്‌റംഗ് പുനിയ ട്വീറ്റ് ചെയ്തത് ‘ഐടി സെല്ലുകാര്‍ വ്യാജ ചിത്രം പ്രചരിപ്പിക്കുകയാണ്. ഈ വ്യാജ ചിത്രം പോസ്റ്റ് ചെയ്തവര്‍ക്കെതിരെ പരാതി നല്‍കുമെന്ന് ഞങ്ങള്‍ വ്യക്തമാക്കുന്നു.

ലൈംഗിക പീഡന പരാതിയില്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണെതിരെ നടപടി ആവശ്യപ്പെട്ട് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയ ഗുസ്തിതാരങ്ങള്‍ക്കെതിരെ പൊലീസ് ബലപ്രയോഗം നടത്തിയിരുന്നു.
പുതിയ പാര്‍ലമെന്റിന് മുന്നില്‍ വനിതാ മഹാപഞ്ചായത്ത് ലക്ഷ്യമിട്ടായിരുന്നു മാര്‍ച്ച്. സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് ഉള്‍പ്പെടെയുള്ള താരങ്ങളെ പൊലീസ് ബലം പ്രയോഗിച്ചും വലിച്ചിഴച്ചുമാണ് കസ്റ്റഡിയിലെടുത്തത്.

 

 

 

 

 

 

 

 

 

 

 

 

 

Continue Reading

Trending