തിരുവനനന്തപുരം: ദേശീയ ഗാനത്തിനിടെ എഴുന്നേറ്റു നിൽക്കാത്ത ആറു പേരെ അറസ്റ്റു ചെയ്തു. തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളക്കിടെയാണ് ദേശീയ ഗാനത്തോട് അനാദരവ് കാണിച്ചെന്നാരോപിച്ച് പൊലീസ് ആറുപേരെ കസ്റ്റഡിയിലെടുത്തത്.
ഒരു വനിതയടക്കം ആറുപേരെയാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് അറസ്റ്റു ചെയ്തത്. തിയറ്ററുകളിൽ ദേശീയ ഗാനത്തിനിടെ എഴുന്നേറ്റു നിൽക്കണമെന്ന് സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണ് അറസ്റ്റ്.
Be the first to write a comment.