kerala

ഏഷ്യാനെറ്റ് ന്യൂസിന്റെ കോഴിക്കോട് ഓഫീസില്‍ പൊലീസ് പരിശോധന

By webdesk14

March 05, 2023

ഏഷ്യാനെറ്റ് ന്യൂസിന്റെ കോഴിക്കോട് ഓഫീസില്‍ പൊലീസ് റെയ്ഡ്. പി.വി അന്‍വര്‍ എംഎല്‍എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. ജില്ല ക്രൈംബ്രാഞ്ച് അസി. കമ്മീഷണര്‍ വി. സുരേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ചാനലിന്റെ ഓഫീസില്‍ പരിശോധന നടത്തുന്നത്.

എന്നാല്‍, സെര്‍ച്ച് വാറണ്ടില്ലെന്നും പൊലീസിന്റെ പ്രത്യക അധികാരം ഉപയോഗിച്ചാണ് പരിശോധന നടത്തുന്നതെന്നുമാണ് പൊലീസ് മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചത്. പരിശോധനയുമായി പൂര്‍ണമായും സഹകരിക്കുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് റീജിയണല്‍ എഡിറ്റര്‍ ഷാജഹാന്‍ അറിയിച്ചു.