Connect with us

crime

ഗുണ്ടാ, മണ്ണ് മാഫിയ ബന്ധം; തിരുവനന്തപുരം മംഗലപുരം പൊലീസ് സ്റ്റേഷനില്‍ കൂട്ട അച്ചടക്ക നടപടി

സ്റ്റേഷനിലെ 32 പൊലീസുകാരില്‍ 31 പേര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്

Published

on

ഗുണ്ടാ, മണ്ണ് മാഫിയ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം മംഗലപുരം പൊലീസ് സ്റ്റേഷനില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി. സ്റ്റേഷനിലെ 32 പൊലീസുകാരില്‍ 31 പേര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അടക്കം ആറ് പൊലീസുകാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. എച്ച്.എസ്.ഒ സജേഷ്, ജയന്‍, അനൂപ് കുമാര്‍, സുധി കുമാര്‍, ഗോപകുമാര്‍, കുമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്.

എസ്.ഐ അടക്കം 25 പേരെ സ്ഥലംമാറ്റി. എസ്.ഐ മനു ആര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ സുദര്‍ശന്‍ കെ.എസ്, രാജു എസ്, ശ്രീകല ജി.എസ്, ഷാജഹാന്‍, കെ. മുഹമ്മദ് ഷാഫി ഇ, സുഗണന്‍ സി, സിവില്‍ പൊലീസ് ഓഫീസര്‍മ്മാരായ വിഷ്ണുലാല്‍ എസ്.ജെ, ഗോകുല്‍ ജെ.എസ്, അരുണ്‍ എ, നവിന്‍ അശോക്, ഹരിപ്രസാദ് വി.എസ്, ശ്രീജിത്ത് പി, സുരേഷ് എസ്, ഷൈജു എസ്, അജി കുമാര്‍ ഡി, ലിബിന്‍ എസ്, ദിനു വി.ജി, ഗിരീഷ് കുമാര്‍ വി, വിനു കുമാര്‍ ബി, അബ്ദുല്‍ വഹിദ് യു, നസീറ ബീഗം കെ എന്നിവരെയാണ് സ്ഥലം മാറ്റിയത്.

crime

പരീക്ഷയ്ക്ക് ഉത്തരക്കടലാസ് കാണിച്ചുതന്നില്ല; വിദ്യാർത്ഥികൾ സഹപാഠിയെ കുത്തി പരിക്കേൽപ്പിച്ചു

താനെ ജില്ലയിലെ ഭിവണ്ടിയിൽ ചൊവ്വാഴ്ചയാണ് സംഭവം.

Published

on

സഹപാഠിയെ കുത്തി പരിക്കേൽപ്പിച്ച് പത്താം ക്ലാസ് വിദ്യാർത്ഥികൾ. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. 3 കുട്ടികൾ ചേർന്ന് സഹപാഠിയെ മർദിച്ച ശേഷം കുത്തി വീഴ്ത്തുകയായിരുന്നു. എഴുത്തു പരീക്ഷയ്ക്ക് ഉത്തരക്കടലാസ് കാണിച്ചുതന്നില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

താനെ ജില്ലയിലെ ഭിവണ്ടിയിൽ ചൊവ്വാഴ്ചയാണ് സംഭവം. എസ്എസ്സി പരീക്ഷയ്ക്ക് ഉത്തരക്കടലാസ് നോക്കി കോപ്പിയടിക്കാൻ വിദ്യാർത്ഥി സമ്മതിച്ചില്ല. ഇതിൽ പ്രകോപിതരായ സഹപാഠികൾ വിദ്യാർത്ഥിയെ ആക്രമിക്കുകയായിരുന്നു. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർത്ഥിയെ മൂന്ന് സഹപാഠികൾ തടഞ്ഞു നിർത്തി.

തുടർന്ന് വിദ്യാർത്ഥിയെ ക്രൂരമായി മർദിക്കുകയും കുത്തി വീഴ്ത്തുകയുമായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നില ഗുരുതരമല്ല. മാതാപിതാക്കളുടെ പരാതിയിൽ ശാന്തി നഗർ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

crime

പെൺകുട്ടിയെ പീഡിപ്പിച്ചു, കൊലപ്പെടുത്തി: അമ്മാവനായ ആർമി ഉദ്യേഗസ്ഥനും ഭാര്യയും അറസ്റ്റിൽ

പതിനൊന്ന് വയസ്സുകാരിയെ മരിച്ച നിലയില്‍ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്.

Published

on

 തമിഴ്നാട്ടിലെ മധുരയിൽ പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ആർമി ഉദ്യേ​ഗസ്ഥനെയും പീഡനവിവരം മറച്ചുവെക്കാൻ ശ്രമിച്ച ഭാര്യയെയും പൊലീസ് അറസ്റ്റ് ചെയ്തു. ബന്ധുവായ പെൺകുട്ടിയെയാണ് കൊലപ്പെടുത്തിയത്. പതിനൊന്ന് വയസ്സുകാരിയെ മരിച്ച നിലയില്‍ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി പീഡനത്തിന് ഇരയായ വിവരം പുറത്തുവന്നു.

ബോധരഹിതയായെന്ന് പറഞ്ഞാണ് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചതെന്നും ആശുപത്രിയിൽ എത്തും മുൻപേ പെൺകുട്ടി മരിച്ചിരുന്നതായും ഡോക്ടർമാർ പറഞ്ഞു. പെൺകുട്ടി അതിക്രൂര പീഡനത്തിന് ഇരയായെന്നും ഡോക്ടർമാരുടെ സംഘം അറിയിച്ചു. മാതാപിതാക്കൾ മരിച്ച ശേഷം ബന്ധുക്കൾക്കൊപ്പമാണ് പെൺകുട്ടി താമസിച്ചിരുന്നത്.

പൊലീസ് അന്വേഷണത്തിൽ പെൺകുട്ടിയുടെ അമ്മാവനായ ആര്‍മി ഉദ്യോഗസ്ഥന്‍ തന്നെയാണ് പീഡിപ്പിച്ചതെന്ന് കണ്ടെത്തിയിരുന്നു. പീഡന വിവരം അറിഞ്ഞിട്ടും പുറത്ത് പറയാതെ ഭർത്താവിന് കൂട്ടു നിന്നതിന് ഭാര്യയ്ക്കെതിരെയും പൊലീസ് കേസ് എടുത്തിട്ടുണ്ട്. പോക്സോ വകുപ്പ് ചുമത്തിയാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

Continue Reading

crime

ഹോളിയില്‍ പങ്കെടുക്കാത്തതിന് കാസർകോട്ട് പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് സഹപാഠികളുടെ മര്‍ദ്ദനമെന്ന് പരാതി

ചെമ്മട്ടംവയല്‍ സ്വദേശി കെ പി നിവേദിനാണ് മര്‍ദ്ദനമേറ്റത്.

Published

on

കാസര്‍ഗോഡ് അമ്പലത്തുകരയില്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം.പ്ലസ് ടു വിദ്യാര്‍ത്ഥിക്കാണ് സഹപാഠികളുടെ ക്രൂര മര്‍ദനമേറ്റത്. ആക്രമണം ഹോളി ആഘോഷത്തില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്നാണ്. മഡികൈ സ്‌കൂളിലെ വിദ്യാര്‍ഥിക്കാണ് മര്‍ദ്ദനമേറ്റത്. ചെമ്മട്ടംവയല്‍ സ്വദേശി കെ പി നിവേദിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ നാല് പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് കോടതി കേസെടുത്തു.

നിവേദിനെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പ്ലസ് ടു കോമേഴ്സ് വിദ്യാര്‍ഥിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് മര്‍ദിച്ചത്. പരീക്ഷ കഴിഞ്ഞ വീട്ടിലേക്ക് പോകാനായി ബസ് സ്റ്റോപ്പില്‍ കാത്ത് നില്‍ക്കുകയായിരുന്നു നിവേദ്. അപ്പോഴാണ് കോമേഴ്സ് ഡിപ്പാര്‍ട്‌മെന്റിലെ നാല് വിദ്യാര്‍ത്ഥികള്‍ എത്തി ഹോളി ആഘോഷത്തില്‍ പങ്കെടുക്കാന്‍ നിവേദിനെ നിര്‍ബന്ധിച്ചത്. ഇത് നിവേദ് തടയുകയായിരുന്നു സംഭവത്തില്‍ നാല് പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് കോടതി കേസെടുത്തു.

 

Continue Reading

Trending