കൊച്ചി: അനധികൃതമായി അശ്ലീല വിഡിയോകളും ഫോട്ടോകളും സ്മാര്‍ട് ഫോണുകളിലും ലാപ്‌ടോപ്പുകളിലും സൂക്ഷിക്കുന്നവര്‍ക്കായി വലവിരിച്ച് പൊലീസ. നിങ്ങളെ നിരീക്ഷിച്ച് വീട്ടില്‍ വന്ന് പിടികൂടും. ഓപ്പറേഷന് പി ഹണ്ടില്‍ കൂടുതല്‍ പേര്‍ വരും ദിവസങ്ങളില്‍ കുടുങ്ങുമെന്നാണ് പൊലീസ് പറയുന്നു. കുട്ടികളുടെ നഗ്‌നചിത്രങ്ങളും വിഡിയോയും സോഷ്യല്‍മീഡിയകളിലൂടെ ഷെയര്‍ ചെയ്യുകയും ഡൗണ്‍ലോഡ് ചെയ്തവരും കുടുങ്ങും. ഇത്തരത്തില്‍ സംസ്ഥാനത്ത് നിരവധി പേര്‍ നിരീക്ഷണത്തിലാണ്. സൈബര്‍ഡോമും ഇന്റര്‍പോളുമാണ് ഇവരെ നിരീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം മാത്രം 41 പേരാണ് അറസ്റ്റിലായത്.

നിരീക്ഷണത്തിലുള്ളവരുടെ വാട്‌സാപ്, ടെലഗ്രാം ഗ്രൂപ്പുകള്‍ ഹാക്ക് ചെയ്ത് പരിശോധിക്കുന്നുണ്ട്. വാട്‌സാപ്പില്‍ നിരവധി രഹസ്യഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പല ഗ്രൂപ്പിന്റെയും പേരുകള്‍ ഇടക്കിടെ മാറ്റുന്നുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.. ടെലഗ്രാമിലെ ‘സ്വര്‍ഗത്തിലെ മാലാഖമാര്‍’ പോലുള്ള ഗ്രൂപ്പുകളില്‍ കുട്ടികളെ ചൂഷണം ചെയ്യുന്ന നിരവധി അശ്ലീല വിഡിയോകള്‍ കണ്ടെത്തി. ഇവിടെ നിന്ന് വിഡിയോകള്‍ വന്‍ വിലയ്ക്കാണ് ആവശ്യക്കാര്‍ക്ക് വില്‍ക്കുന്നതെന്നും പൊലീസ് കണ്ടെത്തി.

ഫെയ്‌സ്ബുക്, വാട്‌സാപ്, ടെലിഗ്രാം എന്നീ സമൂഹകമാധ്യമങ്ങളിലൂടെയും ഇന്റര്‍നെറ്റ് മുഖേനയും ആണ് ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും കണ്ടെത്തി. നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവരുടെയും കാണുന്നവരുടെയും ലോഗ് വിവരങ്ങള്‍ ഉള്‍പ്പെടെ കൃത്യമായി മനസിലാക്കാന്‍ കേരളാ പൊലീസിനുള്ള സാങ്കേതിക സംവിധാനം ഉപയോഗിച്ചാണ് നടപടി. ഈ സംവിധാനം ഉപയോഗിച്ചുള്ള നിരീക്ഷണവും റെയ്ഡും പൊലീസ് തുടരുന്നതാണ്.

കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിന് സംസ്ഥാന പൊലീസ് രൂപം നല്‍കിയ കേരള പൊലീസ് കൗണ്ടെറിങ് ചൈല്‍ഡ് സെക്‌സ് എക്‌സ്‌പോളോയ്‌റ്റേഷന്‍ വിഭാഗവും സൈബര്‍ഡോമും സംയുക്തമായി നടത്തിയ റെയ്ഡിന് വിവിധ ജില്ലകളില്‍ പൊലീസ് ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും പങ്കെടുത്തു.