കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നസറുദ്ദീന്‍ എളമരത്തിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്. ഇന്ന് രാവിലെ വാഴക്കാട് പോലീസും സ്‌പെഷ്യല്‍ ബ്രാഞ്ചുമാണ് നസറുദ്ദീന്റെ എളമരത്തെ വീട്ടിലെത്തി പരിശോധന നടത്തിയത്. മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട റൈഡ് മൂന്ന് മണിക്കൂറോളം നീണ്ടു. കാര്യമായൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അതേസമയം വീടിനടുത്തുള്ള ഒരു അപാര്‍ട്ട്‌മെന്റിലും പരിശോധ നടത്തിയിട്ടുണ്ട്.