ബാംഗ്ലൂരു: കര്‍ണ്ണാടകയില്‍ പോലീസ് സ്‌റ്റേഷനുള്ളില്‍ ഇന്‍സ്‌പെക്ടര്‍ ജീവനൊടുക്കി. മാലൂര്‍ സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാഘവേന്ദ്ര(40)ആണ് സ്റ്റേഷനുള്ളില്‍ ഇന്ന് രാവിലെ ജീവനൊടുക്കിയത്. സര്‍വ്വീസ് തോക്ക് ഉപയോഗിച്ച് വെടിവെച്ച് മരിക്കുകയായിരുന്നു. ആത്മഹത്യക്കുള്ള കാരണം വ്യക്തമല്ല.

തിങ്കളാഴ്ച്ച രാത്രി പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന രാഘവേന്ദ്ര സ്‌റ്റേഷനിലെത്തിയാണ് ആത്മഹത്യ ചെയ്തത്. മരിച്ച രാഘവേന്ദ്ര കോലാറിലെ നരസപുര ഹോബ്ലി സ്വദേശിയാണ്. ഇയാള്‍ക്ക് ഭാര്യയും ഒരു വയസ്സുള്ള മകനുമുണ്ട്.