kerala

അര്‍ധരാത്രി കതക് ചവിട്ടിപ്പൊളിച്ച് പൊലീസ്; തൊപ്പി കസ്റ്റഡിയില്‍

By webdesk11

June 23, 2023

തൊപ്പി എന്ന പേരില്‍ അറിയപ്പെടുന്ന യൂട്യൂബര്‍ മുഹമ്മദ് നിഹാദ് പൊലീസ് കസ്റ്റഡിയില്‍. വളാഞ്ചേരി പൊലീസ് എറണാകുളത്ത് എത്തിയാണ് ഇയാളെ കസ്റ്റഡിയിലെത്തത്. എറണാകുളത്ത് സുഹൃത്തിന്റെ താമസ സ്ഥലത്ത് വെച്ചാണ് പിടികൂടിയത്. വാതില്‍ തുറക്കാന്‍ പറ്റുന്നില്ലെന്ന് പറഞ്ഞ് ഇദ്ദേഹത്തിന്റെ വീടിന്റെ വാതില്‍ ചവിട്ടി പൊളിച്ചാണ് പൊലീസ് അകത്ത് കിടന്നത്.

കഴിഞ്ഞയാഴ്ച വളാഞ്ചേരിയില്‍ ഒരു ഉദ്ഘാടന ചടങ്ങിനിടെ അശ്ലീല പദപ്രയോഗവും ഗതാഗത തടസ്സവും ഉണ്ടാക്കിയെന്ന കേസിലാണ് നടപടി. കട ഉടമക്കെതിരെയും കേസെടുത്തിരുന്നു.

വളാഞ്ചേരിയിലെ കട ഉദ്ഘാടനത്തിന് ഇദ്ദേഹത്തെ കാണാന്‍ വിദ്യാര്‍ഥികളടക്കം നിരവധി കൗമാരക്കാരാണ് എത്തിയിരുന്നത്. ഇത് വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.