കൊച്ചി: സ്ത്രീകളെ അവഹേളിക്കുന്ന രീതിയില്‍ മോശമായ പരാമര്‍ശം നടത്തിയ മൂന്നാറിലെ വിവാദ പ്രസംഗത്തില്‍ മന്ത്രി എം എം മണിക്കെതിരെ നിയമ നടപടിയെടുക്കാനാവില്ലെന്ന് ഹൈക്കോടതി. പൊമ്പിളൈ ഒരുമെ പ്രവര്‍ക്കകരെ അവഹേളിച്ച് എം.എം മണി മൂന്നാറിലെ ഇരുപതേക്കറില്‍ പ്രസംഗിച്ചതിനെതിരെ നിയമ നടപടി സ്വീകരിക്കുന്നതില്‍ സാങ്കേതികമായ പ്രശ്‌നങ്ങളുണ്ടെന്നാണ് കോടതി അറിയിച്ചത്. വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട് ഫയല്‍ ചെയ്ത ഹര്‍ജികള്‍ പരിഗണിക്കവെയാണ് കോടതി നിര്‍ണായക വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
നിയമ നടപടി സാധ്യമല്ലെന്നതു കൊണ്ട് മന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ കോടതി അംഗീകരിക്കുന്നുവെന്ന് അര്‍ഥമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
മന്ത്രി നടത്തിയ പരാമര്‍ശം സത്യപ്രതിജ്ഞാ ലംഘനമാണെന്നു ചൂണ്ടിക്കാണിച്ച് സമര്‍പ്പിച്ച ഹര്‍ജി കൂടി പരിഗണിച്ചാണ് കോടതി വിധി പുറത്തു വന്നിരിക്കുന്നത്. മന്ത്രിമാര്‍ക്ക് നടപടിക്രമം രൂപീകരിക്കണമെന്ന ആവശ്യം അഭിനന്ദനാര്‍ഹമാണെങ്കിലും അത്തരം നടപടികള്‍ തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും കോടതി നിരീക്ഷിച്ചു.