കൊച്ചി: പൊറോട്ട ശ്വാസനാളത്തില്‍ കുടുങ്ങി 55കാരന്‍ മരിച്ചു. പാലാതുരുത്ത് മാത്തുപറമ്പില്‍ മുരളിയാണ് മരിച്ചത്. രാത്രി വീട്ടില്‍ പൊറോട്ട കഴിക്കുമ്പോഴാണ് ശ്വാസനാളത്തില്‍ കുടുങ്ങിയത്.

അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച മുരളിയെ ഉടന്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്‌കരിച്ചു. ഭാര്യ അംബിക, മക്കള്‍ അരുണ്‍, അഖില്‍.