തിരുവനന്തപുരം പോത്തന്‍കോട് വീണ്ടും ഗുണ്ടാ ആക്രമണം.പിതാവിനും മകള്‍ക്കും നേരയാണ് ഇന്നലെ രാത്രിയോടെ കവര്‍ച്ചാ കേസ് പ്രതിയുടെ നേത്വത്തത്തില്‍ ആക്രമണം നേരിട്ടത്.

പിതാവും മകളും സഞ്ചരിച്ച വാഹനം തട്ടിയെന്ന് ആരോപിച്ചാണ് ഗുണ്ടാസംഘം ആക്രമണം അഴിച്ചുവിട്ടത്.പിതാവിനോട് അസഭ്യം പറയുകയും മകളെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു.

മാസങ്ങള്‍ക്ക് മുന്‍പ് പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ മുളക് പൊടി എറിഞ്ഞ് വെട്ടിപ്പരിക്കേല്‍പ്പിച്ച് നൂറ് പവന്‍ സ്വര്‍ണ്ണം കവര്‍ന്ന കേസിലെ പ്രതിയുമായ ഫൈസലിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് മര്‍ദ്ദിച്ചത്.നിരവധി മറ്റു കേസുകളിലും ഇയാള്‍ പ്രതിയാണ്. വാഗണര്‍ കാറിലായിരുന്നു സംഘം എത്തിയത്. പോത്തന്‍കോട് പൊലീസ് അന്വേഷണം ആരംഭിച്ചു.