കോഴിക്കോട്: എലത്തൂര്‍ വേങ്ങേരിയിലെ സിപിഎം രക്തസാക്ഷി വിജുവിന്റെ സഹോദരി പിപി ആശ ബിജെപിയില്‍. ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ പുതിയാപ്പയില്‍ നടന്ന ചടങ്ങിലാണ് ഇവര്‍ക്ക് അംഗത്വം നല്‍കിയത്.

കോര്‍പറേഷന്‍ 75-ാം ഡിവിഷന്‍ പുതിയാപ്പ വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥി പി സുംയുക്തറാണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വന്‍ഷനില്‍ വച്ചാണ് ആശ അംഗത്വം സ്വീകരിച്ചത്. ആശയെ കക്കോടി പഞ്ചായത്തിലെ ചെലപ്രം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്.

ജില്ലാ സെക്രട്ടറി വികെ സജീവന്‍, ജനറല്‍ സെക്രട്ടറി ടി ബാലസോമന്‍, എലത്തൂര്‍ നിയോജക മണ്ഡലം പ്രസിഡണ്ട് സിപി സതീഷ്, ജന. സെക്രട്ടറി പിസി അഭിലാഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

അതേസമയം, ആശയ്ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്നും ഇവരുടെ ഭര്‍ത്താവ് ബിജെപി പ്രവര്‍ത്തകന്‍ ആണെന്നും സിപിഎം ഏരിയാ കമ്മിറ്റി അംഗം കെ കിഷോര്‍ പറഞ്ഞു.