Connect with us

india

പ്രജ്വല്‍ രേവണ്ണയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കാണം; കേന്ദ്രത്തിന് കത്തയച്ച് കര്‍ണാടക സര്‍ക്കാര്‍

കഴിഞ്ഞ 27നാണ് പ്രജ്വല്‍ ജര്‍മനിയിലേക്ക് പോയത്

Published

on

ബെംഗളൂരു: ലൈംഗിക അതിക്രമകേസ് പ്രതി പ്രജ്വല്‍ രേവണ്ണയുടെ നയതന്ത്ര പാസ്‌പോര്‍ട്ട് റദ്ദാക്കാന്‍ ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചു. ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വരയാണ് ഇക്കാര്യം അറിയിച്ചത്. പാസ്‌പോര്‍ട്ട് റദ്ദാക്കിയാല്‍ ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ പ്രജ്വല്‍ നിര്‍ബന്ധിതനാവുമെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.

കഴിഞ്ഞ 27നാണ് പ്രജ്വല്‍ ജര്‍മനിയിലേക്ക് പോയത്. ലൈംഗിക അതിക്രമകേസ് അന്വേഷിക്കുന്ന എസ്.ഐ.ടി പ്രജ്വലിനോട് ഹാജരാവാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹത്തെക്കുറിച്ച് വിവരമില്ല. എസ്.ഐ.ടി ലുക്ക് ഔട്ട് നോട്ടീസും ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസും പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ദിവസം മടങ്ങി വരുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചെങ്കിലും പ്രജ്വല്‍ തിരിച്ചെത്തിയില്ല.

മുന്‍ പ്രധാനമന്ത്രിയും ജെ.ഡി.എസ് ആചാര്യനുമായ എച്ച്.ഡി ദേവഗൗഡയുടെ കൊച്ചുമകനാണ് പ്രജ്വല്‍ രേവണ്ണ. ഇവരുടെ വീട്ടില്‍ജോലിക്കാരിയായിരുന്ന 47കാരിയാണ് ആദ്യമായി പരാതിയുമായി രംഗത്തെത്തിയത്. വീട്ടുജോലിക്കാരായ സ്ത്രീകളെ പ്രജ്വലും രേവണ്ണയും ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയും വീഡിയോ പകര്‍ത്തുകയും ചെയ്‌തെന്നാണ് പരാതിയിലുളളത്. പേടി കാരണം ഇത്രകാലം സഹിച്ച പ്രയാസം പ്രജ്വലിനെതിരെ എസ്.ഐ.ടി അന്വേഷണം ആരംഭിച്ച വേളയില്‍ വെളിപ്പെടുത്തുകയായിരുന്നു. പരാതിയില്‍ ഒരേ സ്ത്രീയെ നിരന്തരം ബലാത്സംഗം ചെയ്യല്‍, അതിക്രമം, പൊതുപ്രവര്‍ത്തകയോട് ലൈഗികവേഴ്ച ആവശ്യപ്പെടുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് എസ്.ഐ.ടി കേസെടുത്തത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഒഡിഷയില്‍ സിആര്‍പിഎഫ് ജവാന് വീരമൃത്യു

ഐഇഡി സ്ഫോടനത്തിലാണ് മരണം

Published

on

സിആർപിഎഫ് ജവാൻ വീരമൃത്യു വരിച്ചു. ഐഇഡി സ്ഫോടനത്തിലാണ് മരണം. എഎസ്ഐ സത്യബെൻ കുമാർ സിംഗ് ആണ് മരിച്ചത്.

സിആർപിഎഫിന്റെ 134-ാം ബറ്റാലിയനിലെ എഎസ്ഐ സത്‌വാൻ സിംഗിന് മാവോയിസ്റ്റ് സ്ഥാപിച്ച ഇംപ്രൊവൈസ്ഡ് സ്‌ഫോടകവസ്തു (ഐഇഡി) പൊട്ടിത്തെറിച്ച് ഗുരുതരമായി പരുക്കേറ്റു. എഎസ്‌ഐ സത്‌വാൻ സിങ്ങിനെ ഉടൻ തന്നെ റൂർക്കലയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. മാവോയിസ്റ്റ് കലാപകാരികൾക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കലാപ വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കിയ സമയത്താണ് സംഭവം.

സുരക്ഷാ സേന ഒളിത്താവളങ്ങൾ ലക്ഷ്യം വയ്ക്കുകയും, സഞ്ചാരമാർഗ്ഗങ്ങൾ തടസ്സപ്പെടുത്തുകയും, മാവോയിസ്റ്റ് കേഡർമാർ ഉപയോഗിക്കുന്ന ലോജിസ്റ്റിക്കൽ സപ്പോർട്ട് നെറ്റ്‌വർക്കുകൾ തകർക്കാനുള്ള ശ്രമം ആരംഭിച്ചു. ഒഡീഷ-ജാർഖണ്ഡ് അതിർത്തിയിൽ വ്യാപിച്ചുകിടക്കുന്ന സാരന്ദ വനം വർഷങ്ങളായി മാവോയിസ്റ്റ് ഭീഷണി നേരിടുന്നു.

Continue Reading

india

അഹമ്മദാബാദ് വിമാനാപകടം; മരിച്ചവരുടെ ബന്ധുക്കൾക്ക് ഇടക്കാല സഹായമായി എയർ ഇന്ത്യ 25 ലക്ഷം രൂപ നൽകും

Published

on

ന്യൂഡൽഹി: അഹ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും അതിജീവിച്ച യാത്രക്കാരനും അടിയന്തര ധനസഹായമായി 25 ലക്ഷം രൂപ പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്. ആദ്യം പ്രഖ്യാപിച്ച ഒരു കോടി രൂപക്ക് പുറമെയാണ് ഈ സഹായം.

‘ഞങ്ങളുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി മരിച്ചവരുടെ കുടുംബങ്ങൾക്കും അതിജീവിച്ച യാത്രക്കാരനും ഇടക്കാല സഹായമായി 25 ലക്ഷം രൂപ നൽകും. ഇത് അടിയന്തര സാമ്പത്തിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. നേരത്തെ പ്രഖ്യാപിച്ച ഒരു കോടി രൂപക്ക് പുറമെയാണിതെന്ന്’ എയർ ഇന്ത്യ എക്സ്പ്രസ് സാമൂഹിക മാധ്യമമായ എക്‌സിൽ കുറിച്ചു.

ജൂൺ 12നാണ് അഹ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാജ്യത്തെ നടുക്കിയ വിമാനദുരന്തം നടന്നത്. യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ 242 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ഒരാളൊഴികെ ബാക്കിയെല്ലാവരും മരിച്ചിരുന്നു.

Continue Reading

india

ഇന്ത്യയുടെ ഇസ്രാഈല്‍ നിലപാട് ലജ്ജാകരം: പ്രിയങ്ക ഗാന്ധി

Published

on

ഇന്ത്യയുടെ ഇസ്രയേൽ അനുകൂല നിലപാട് ലജ്ജാകരമാണെന്ന് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി. ഗസ്സയിലെ പൗരസംരക്ഷണത്തിനായുള്ള യു.എൻ പ്രമേയത്തിൽ നിന്ന് ഇന്ത്യ വിട്ടുനിൽക്കുന്നത് ലജ്ജാകരവും നിരാശാജനകവുമാണ്. ഗസ്സയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 60,000 പേർ ഇതിനകം കൊല്ലപ്പെട്ടു. എന്നിട്ടും ഇന്ത്യ ഒരു നിലപാടും സ്വീകരിക്കുന്നില്ല.ഇറാനിൽ ആക്രമണം നടത്തുകയും കൂട്ടക്കൊല നടത്തുകയും ചെയ്യുമ്പോൾ സന്തോഷിക്കരുത്.

മുൻകാലങ്ങളിലേത് പോലെ നിലപാട് എടുക്കാൻ തയാറാകണം. മനുഷ്യത്വത്തിനും അക്രമരാഹിത്യത്തിനും വേണ്ടി നിലകൊള്ളണമെന്നും അവർ പറഞ്ഞു. ഭരണഘടനയുടെ തത്വങ്ങളും സ്വാതന്ത്ര്യ സമരത്തിന്റെ മൂല്യങ്ങളും ഇന്ത്യക്ക് എങ്ങനെ ഉപേക്ഷിക്കാൻ കഴിയും? കൊളോണിയൽ വിരുദ്ധ പാരമ്പര്യത്തിൽ നിന്നുള്ള പിന്നോട്ടു പോക്കാണിത്. നെതന്യാഹു ഒരു രാഷ്ട്രത്തെ മുഴുവൻ ഉന്മൂലനം ചെയ്യുമ്പോൾ നമ്മുടെ രാജ്യം നിശബ്ദത പാലിക്കുന്നു. ഗസ്സ വിഷയത്തിൽ ഇന്ത്യ മൗനം പാലിക്കുക മാത്രമല്ല, ഇറാനെ ഇസ്രയേൽ ആക്രമിക്കുമ്പോൾ ആഹ്ലാദിക്കുകയും ചെയ്യുന്നുവെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. നിലമ്പൂർ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടും. യുഡിഎഫിലെ എല്ലാ കക്ഷികളും ഒറ്റക്കെട്ടാണൈന്നും തെരഞ്ഞെടുപ്പ് വിജയത്തിനായി എല്ലാവരും കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും പ്രിയങ്ക പറഞ്ഞു.

Continue Reading

Trending