ന്യൂഡല്‍ഹി: ഇന്ത്യയില്‍ വായു മലിനമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രോളി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ട്വിറ്ററിലായിരുന്നു ഭൂഷണിന്റെ പരിഹാസം.

‘മോദിജി, നിങ്ങളുടെ സുഹൃത്ത് ഡോളണ്ട് ട്രംപ് ഇതെന്തൊക്കെയാണ് ഇന്ത്യയെ കുറിച്ച് പറയുന്നതെന്നു നോക്കൂ, സ്വച്ഛ് ഭാരത്?’, എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ ഡോളണ്ട് ട്രംപ് എന്നായിരുന്നു മോദി അഭിസംബോധന ചെയ്തിരുന്നത്.

ഇന്ത്യ, ചൈന, റഷ്യ എന്നിവിടങ്ങളിലെ വായു മലിനീകരണം രൂക്ഷമാണെന്ന് നേരത്തെ ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. രണ്ടാം പ്രസിഡന്‍ഷ്യല്‍ സംവാദത്തിനിടെ, പാരിസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്ന് പിന്‍മാറുന്നതിനുള്ള തന്റെ തീരുമാനത്തെ ന്യായീകരിച്ച് സംസാരിക്കുമ്പോഴായിരുന്നു ട്രംപിന്റെ പ്രസ്താവന.

അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും ഡിഫന്‍സ് സെക്രട്ടറി മാര്‍ക്ക് എസ്‌പെറും ഇന്ത്യ സന്ദര്‍ശിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ട്രംപിന്റെ പരാമര്‍ശം.

നേരത്തെ ഹൗഡി മോദി സംഭവത്തിന്റെ ഫലമായാണ് ഇന്ത്യയുടെ വായു ‘മലിനമായത്’ എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതായി കേന്ദ്ര സര്‍ക്കാറിനെ കൊട്ടി കപില്‍ സിബല്‍
ട്രംപ്: സൗഹൃദത്തിന്റെ ഫലങ്ങള്‍
1) ഇന്ത്യയുടെ കോവിഡ് മരണസംഖ്യയെ സംബന്ധിച്ച് ചോദ്യങ്ങള്‍
2) ഇന്ത്യ അന്തരീക്ഷ വായു മലിനപ്പെടുത്തുന്നതായി പറയുന്നു, ഇന്ത്യയുടെ വായു മലിനമാണെന്നും’
3) ഇന്ത്യയെ ‘താരിഫ് രാജാവ് ‘എന്നും വിളിക്കുന്നു’
ഇതെല്ലാം ഹൗഡി മോദി യുടെ ഫലം! സിബല്‍ ട്വീറ്റ് ചെയ്തു.