Connect with us

News

ജനുവരി 8,9,10 തിയ്യതികളില്‍ പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ഭുവനേശ്വരില്‍; ഒരുക്കങ്ങള്‍ ആരംഭിച്ചു

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: പതിനെട്ടാമത് പ്രവാസി ഭാരതീയ ദിവസ് ജനുവരി 8,9,10 തിയ്യതികളില്‍ ഭുവനേശ്വരില്‍ നടക്കും. പതിവുപോലെ ഇക്കുറിയും മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനമാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. കഴിഞ്ഞ 17 തവണകളായി നടന്ന ആര്‍ഭാടപൂര്‍ണ്ണമായി പ്രവാസി ഭാരതീയ ദിവസ് ആചരണം കൊണ്ടോ സമ്മേളനം കൊണ്ടോ ഇന്നുവരെ പ്രവാസികള്‍ക്ക് യാതൊരു വിധ ഗുണവും ഉണ്ടായിട്ടില്ലെ ന്നിരിക്കെ ഇത്തവണയും ആര്‍ഭാടപൂര്‍വ്വം തന്നെ നടത്തുന്നതിനുള്ള ഒരുക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.

1915 ജനുവരി 9ന് മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയില്‍നിന്നും ഇന്ത്യയിലേക്ക് മടങ്ങിയതിന്റെ അനുസ്മരണമായിട്ടാണ് ജനുവരി 9ന് പ്രവാസി ഭാരതീയ ദിവസ് ആചരിക്കുന്നതും സമ്മേളനം സംഘടിപ്പി ക്കുന്നതും. 2003ലാണ് ആദ്യമായി പ്രവാസി ദിവസ് സമ്മേളനം നടന്നത്. 2003ല്‍ ന്യൂഡല്‍ഹിയിലാണ് പ്ര ഥമ പ്രവാസി സമ്മേളനം നടന്നത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ വിവിധ സംസ്ഥാനങ്ങളില്‍ നടന്നു. 2013ല്‍ കൊച്ചിയിലായിരുന്നു സമ്മേളനം. 2015വരെ ഓരോ വര്‍ഷവും സമ്മേളനം സംഘടിപ്പിച്ചിരുന്നുവെങ്കിലും പിന്നീട് രണ്ടു വര്‍ഷത്തിലൊരിക്കലാക്കി ചുരുക്കുകയായിരുന്നു. അതേസമയം ലക്ഷങ്ങള്‍ പൊടിച്ചുള്ള ഇത്തരം സമ്മേളനങ്ങള്‍ കൊണ്ട് പ്രവാസികള്‍ക്ക് യാതൊരുവിധ ഗുണവുമില്ലെന്ന് ചൂണ്ടിക്കാട്ടി വിവിധ ഭാഗങ്ങളില്‍നിന്ന് ശക്തമായ വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ അത്തരം വിമര്‍ശനങ്ങളൊന്നും കണക്കിലെടുക്കാതെ പ്രവാസി സമ്മേളനങ്ങള്‍ ഉന്നതരുടെ മാമാങ്കമായി തുടരുകയാണ്.

രാഷ്ട്രപതി, പ്രധാനമന്ത്രി, വിദേശകാര്യമന്ത്രി, അതാത് സംസ്ഥാന മുഖ്യമന്ത്രി, കേന്ദ്രസഹമന്ത്രിമാര്‍ എന്നിവരൊക്കെ ഓരോ സമ്മേളനങ്ങളിലും തങ്ങളുടെ സാന്നിധ്യംകൊണ്ട് പ്രവാസി സമ്മേളനം സമ്പുഷ്ടമാക്കുക പതിവാണ്. എന്നാല്‍ സാധാരണക്കാരായ പ്രവാസികളുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുക യോ അവര്‍ നേരിട്ടുകൊണ്ടിരിക്കുന്ന വിഷയങ്ങള്‍ പരാമര്‍ശിക്കപ്പെടുകയോ ചെയ്യുന്നില്ല. വിദേശരാജ്യങ്ങ ളില്‍ ജോലി ചെയ്യുന്നവര്‍ക്കുവേണ്ടി നടത്തുന്ന സമ്മേളനങ്ങളില്‍ ബഹുഭൂരിഭാഗം വരുന്ന സാധാരണക്കാരും താഴെകിടയിലുള്ളവരുമായ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ലെന്ന് വിവിധ സംഘടനകള്‍ നിരന്തരം ആക്ഷേപം ഉന്നയിക്കുന്നുണ്ട്.

പ്രവാസത്തോളം പഴക്കമുള്ള പ്രവാസി പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് ശക്തമായ ഇടപെടലുകള്‍ അനിവാര്യമാണെന്നതില്‍ സംശയമില്ല. അമിതമായ വിമാന ടിക്കറ്റ് നിരക്ക്, വോട്ടവകാശം, പുനരധിവാസം എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാറുകള്‍ തുടരുന്ന നിസ്സംഗത വെടിഞ്ഞു ആയുഷ്‌കാലം മുഴുവന്‍ പ്രവാസലോകത്ത് കഴിയുന്നവരുടെ കാര്യങ്ങളില്‍ ഇടപെടല്‍ നടത്തണമെന്നതാണ് പ്രധാന ആവശ്യം.

kerala

ആലപ്പുഴ വാഹനാപകടം; ചികിത്സയിലുള്ള നില മെച്ചപ്പെട്ടതായി മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്

ആനന്ദ് മനു, ഗൗരി ശങ്കര്‍, മുഹ്‌സിന്‍, കൃഷ്ദേവ് എന്നിവരുടെ ആരോഗ്യനിലയാണ് മെച്ചപ്പെട്ടത്

Published

on

ആലപ്പുഴ: കളര്‍കോട് വാഹനാപകടത്തില്‍ പരിക്കേറ്റവരില്‍ നാലുപേരുടെ നില മെച്ചപ്പെട്ടതായി മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്. ആനന്ദ് മനു, ഗൗരി ശങ്കര്‍, മുഹ്‌സിന്‍, കൃഷ്ദേവ് എന്നിവരുടെ ആരോഗ്യനിലയാണ് മെച്ചപ്പെട്ടത്. ഗുരുതരാവസ്ഥയിലുള്ള ആല്‍വിനെ ഏറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തിങ്കളാഴ്ച രാത്രിയാണ് കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥികള്‍ മരിച്ചത്. ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹീം,പാലക്കാട് സ്വദേശി ശ്രീദേവ്, കണ്ണൂര്‍ മാട്ടൂല്‍ സ്വദേശി മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍, ആയുഷ് രാജ്, ദേവാനന്ദ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്

അപകടത്തില്‍പ്പെട്ട കാറിന്റെ ഉമട ഷാമില്‍ ഖാന്‍ നേരത്തെയും കാര്‍ വാടകക്ക് നല്‍കിയിരുന്നെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ രമണന്‍ പറഞ്ഞു. ഷാമില്‍ ഖാന്റെ ഒമിനിയായിരുന്നു സിപിഎം നേതാവ് ബെന്നി കൊലക്കേസില്‍ പ്രതികള്‍ ഉപയോഗിച്ചത് . ഷാമില്‍ ഖാന്‍ സ്ഥിരമായി വാഹനം വാടകക്ക് നല്‍കുന്നയാളാണെന്നായുന്നു ആര്‍ടിഒ പറഞ്ഞത്. എന്നാല്‍ സൗഹൃദത്തിന്റെ പുറത്താണ് വിദ്യാര്‍ഥികള്‍ക്ക് വാഹനം നല്‍കിയതെന്നാണ് ഷാമില്‍ ഖാന്‍ പൊലീസിന് നല്‍കിയ മൊഴി. ഇത് വിശ്വാസയോഗ്യമല്ലെന്നും വാഹനം വാടകക്ക് നല്‍കിയതാണോയെന്ന് അറിയാന്‍ ചികിത്സയിലുള്ള വിദ്യാര്‍ഥികളുടെ മൊഴിയെടുക്കുമെന്നും ആര്‍ടിഒ വ്യക്തമാക്കി.

 

Continue Reading

kerala

രാസലഹരി കേസില്‍ തൊപ്പി സേഫ്; മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി

തമ്മനത്തെ താമസ സ്ഥലത്തുനിന്ന് രാസലഹരി പിടിച്ചെടുത്തതിന് പിന്നാലെ യൂട്യൂബര്‍ തൊപ്പി എന്ന നിഹാദ് ഒളിവിലായിരുന്നു

Published

on

രാസലഹരി കേസില്‍ ‘തൊപ്പി’യുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി. കേസില്‍ നിലവില്‍ നിഹാദ് പ്രതിയല്ലെന്ന് പാലാരിവട്ടം പൊലീസ് അറിയിച്ചു. നിഹാദ് ഉള്‍പ്പടെ ആറ് പേര്‍ക്കെതിരെയും കേസെടുത്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു. പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കിയത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി.

താമസ സ്ഥലത്തുനിന്ന് രാസലഹരി പിടിച്ചെടുത്തതിന് പിന്നാലെ യൂട്യൂബര്‍ തൊപ്പി എന്ന നിഹാദ് ഒളിവിലായിരുന്നു. പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് നിഹാദ് ഒളിവില്‍ പോയത്. ഇയാള്‍ മുന്‍കൂര്‍ ജാമ്യം തേടി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു. നിഹാദിനൊപ്പം സുഹൃത്തുക്കളായ മൂന്ന് യുവതികളും മുന്‍കൂര്‍ ജാമ്യം തേടിയിരുന്നു.

അടുത്തിടെ എല്ലാം അവസാനിപ്പിക്കുന്നുവെന്ന് പറഞ്ഞ് നിഹാദ് രംഗത്തെത്തിയിരുന്നു. വിഷാദത്തിലൂടെ കടന്നു പോവുകയാണെന്നും ഇനിയിത് തുടരാനാകില്ലെന്നുമായിരുന്നു യൂട്യൂബിലൂടെ നിഹാദ് പറഞ്ഞത്. വീട്ടുകാര്‍ തന്നെ സ്വീകരിക്കുന്നില്ലെന്നും പണവും പ്രശസ്തിയുമുണ്ടായിട്ട് ഒരു കാര്യവുമില്ലെന്നും നിഹാദ് പറഞ്ഞിരുന്നു.

‘തൊപ്പി’ എന്ന കഥാപാത്രത്തെ ഉപേക്ഷിക്കുകയാണെന്നും നിഹാദ് എന്ന യഥാര്‍ത്ഥ വ്യക്തിത്വത്തിലേക്ക് മടങ്ങുക മാത്രമാണ് ജീവിതത്തിലേക്ക് തിരികെവരാനുള്ള ഏക പോംവഴിയെന്നും നിഹാദ് പറഞ്ഞിരുന്നു.

Continue Reading

kerala

കാറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു

കൂടെയുണ്ടായിരുന്ന മകനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published

on

ചടയമംഗലം: എം.സി റോഡില്‍ കാറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു. കൊല്ലം നിലമേല്‍ വെള്ളാമ്പാറ സ്വദേശി ശ്യാമള കുമാരിയാണ് മരിച്ചത്.കൂടെയുണ്ടായിരുന്ന മകനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.

ചടയമംഗലത്തിനും ആയൂരിനും ഇടയിലുള്ള ഇളവക്കോട് ബ്ലോക്ക് ഓഫീസിന് സമീപത്തായിരുന്നു അപകടം. ചടയമംഗലത്ത് നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന കൊട്ടാരക്കര ഡിപ്പോയിലെ കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ ബസുമായി കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഇരു വാഹനങ്ങളും അമിത വേഗതയിലായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.

അപകട സമയം കാറിലുണ്ടായിരുന്ന രണ്ട് പേരെ കാറിന്റെ മുന്‍വശം വെട്ടിപ്പൊളിച്ചാണ് നാട്ടുകാര്‍ പുറത്തെടുത്തത്. ഇരുവരെയും ഉടന്‍ തന്നെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ശ്യാമള കുമാരിയുടെ ജീവന്‍ രക്ഷിക്കാനായില്ല. വാഹനം ഓടിച്ചിരുന്ന മകന്‍ ഇപ്പോള്‍ ചികിത്സയിലാണ്.

Continue Reading

Trending