ചെന്നൈ: ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ കരുണാനിധിയെ രാഷ്ട്രപതി രാം നാഥ് കോവിന്ദ് സന്ദര്‍ശിച്ചു. കാവേരി ആസ്പത്രിയിലായിരുന്നു സന്ദര്‍ശനം.

കരുണാനിധിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും രണ്ടു ദിവസത്തിനുള്ളില്‍ അദ്ദേഹം ആസ്പത്രി വിടുമെന്നും ഡി.എം.കെ പ്രിന്‍സിപ്പാല്‍ സെക്രട്ടറി ദുരൈമുരുഗന്‍ നേരത്തെ അറിയിച്ചിരുന്നു.