india

സമൂഹമാധ്യമങ്ങളിലെ പ്രൊഫൈല്‍ ചിത്രങ്ങള്‍ മാറ്റണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

By Test User

July 31, 2022

സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലെ പ്രൊഫൈല്‍ ചിത്രങ്ങള്‍ മാറ്റണമെന്ന് ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓഗസ്റ്റ് 2 മുതല്‍ 15 വരെ ത്രിവര്‍ണം സാമൂഹ്യ മാധ്യമങ്ങളിലെ ചിത്രം ആക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു. മന്‍ക്കി ബാത്തിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 13 മുതല്‍ 15 വരെ എല്ലാ വീടുകളിലും ത്രിവര്‍ണ്ണപതാക ഉയര്‍ത്താനും നേരത്തെ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സാമൂഹ്യമാധ്യമങ്ങളുടെ പ്രൊഫൈല്‍ ചിത്രം മാറ്റാനുള്ള നിര്‍ദ്ദേശം വന്നിട്ടുള്ളത്.