വയനാട്: രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പര്യടനത്തിനായി വയനാട് മണ്ഡലത്തില്‍ എത്തിയ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് വലിയ തരത്തിലുള്ള വരവേല്‍പായിരുന്നു മണ്ഡലത്തില്‍ പങ്കെടുത്ത പൊതു പരിപാടികളിലെല്ലാം ലഭിച്ചത്.

പ്രിയങ്കയോടൊപ്പം മക്കളും രാഹുല്‍ ഗാന്ധിക്കു വേണ്ടി വോട്ടു ചോദിക്കാനെത്തിയത് കൗതുകമായി. അരീക്കോട്ട് വൈകീട്ട് നടത്തിയ തെരഞ്ഞെടുപ്പ് യോഗത്തിലാണ് പ്രിയങ്കയോടൊപ്പം മക്കളായ റയ്ഹാനും മിറായയും വോട്ട് അഭ്യര്‍ഥിച്ചത്. ഹര്‍ഷാരവങ്ങളോടെയാണ് സദസ് ഇരുവരെയും ശ്രവിച്ചത്.

കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയതു മുതല്‍ പ്രിയങ്ക പങ്കെടുത്ത യോഗങ്ങളിലെല്ലാം വലിയ ജനക്കൂട്ടമാണ് തടിച്ചു കൂടിയത്.