പൗരത്വ വിഷയത്തില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അയച്ച നോട്ടീസിനെതിരെ പ്രതികരിച്ച് സഹോദരി പ്രിയങ്ക ഗാന്ധി. രാഹുല്‍ ജനിച്ചതും വളര്‍ന്നതും ഇന്ത്യയിലാണെന്ന് എല്ലാവര്‍ക്കും അറിയാം. നിരവധി വര്‍ഷമായി രാഹുലിനെ പൗരത്വത്തിന്റെ പേരില്‍ അധിക്ഷേപ്പിക്കാന്‍ ശ്രമിക്കുന്നു. ബിജെപി നേതാവ് എംപി സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയിലാണ് ആഭ്യന്തരമന്ത്രാലയം രാഹുലിനോട് കൃത്യമായ വിവരം നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 2016-ല്‍ ഇതേ ആരോപണം തെളിവുകളുടെ അഭാവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയിരുന്നു. ഇത് പോലുള്ള വിഢിത്തരങ്ങള്‍ പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കാന്‍ സാധിക്കില്ലെന്നും അമേഠിയില്‍ മാധ്യമങ്ങളോട് സംസാരിക്കവേ പ്രിയങ്ക പറഞ്ഞു.
Be the first to write a comment.